കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം സ്‌ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ വേട്ടയാടുന്ന പ്രശ്‌നമാണ്. ഉറക്കക്കുറവാണ് ഇതിന് കാരണമായി വിദഗ്ദര്‍ പറയുന്നത്. കണ്ണിന് പതിവിലും കൂടുതലായി സ്‌ട്രെയിന്‍ നല്‍കുന്നതൂം ഇതിന് കാരണമാണ്.
കാഴ്‌ചക്കുറവ്, ദീർഘനേരം കമ്പ്യൂട്ടറിലോ മൊബൈൽ സ്‌ക്രീനിലേക്കോ നോക്കുന്നത്, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവ കാരണവും കറുപ്പുനിറം ഉണ്ടാകാം. മസ്‌കാര, ഐ ലൈനര്‍ എന്നിവ ഉപയോഗിക്കുന്ന വളരെ ചുരുക്കം ചിലരിലും ഈ പ്രശ്‌നമുണ്ട്.
മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ ദീര്‍ഘ നേരം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ കണ്ണിനു ചുറ്റും കറുത്തനിറം ഉണ്ടാകുന്നത് തടയാന്‍ സാധിക്കും.
കമ്പ്യൂട്ടറിന് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണെങ്കില്‍ നിശ്ചിത സമയത്ത് കണ്ണിന് വിശ്രമം നല്‍കണം.
സണ്‍ പ്രൊട്ടക്ഷൻ ഫാക്‍ടര്‍ കുറഞ്ഞത് പതിനഞ്ച് എങ്കിലും ഉള്ള സൺ സ്ക്രീൻ ഉപയോഗിക്കണം. പകൽ പുറത്തിറങ്ങുന്നതിനു 20 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം. കറുപ്പു കുറയ്ക്കുന്ന ക്രീമുകൾ രാത്രിയിൽ പുരട്ടാനായി നൽകും കൺപോളയിലെ ചർമം മൃദുലമായതിനാൽ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലെ കറുപ്പു മാറ്റാനായി നൽകുന്ന ക്രീമുകൾ ഒരു കാരണവശാലും കണ്ണിനു ചുറ്റും പുരട്ടരുത്.