മൂത്രാശയ സംബന്ധമായ അണുബാധ മൂലം ബുദ്ധിമുട്ടുന്നുണ്ടോ? ഈ ഔഷധമൊന്ന് പരീക്ഷിച്ചു നോക്കൂ!

തിങ്കള്‍, 13 ജൂണ്‍ 2016 (11:03 IST)
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു ചെടിയാണ് തൊട്ടാവാടി. തൊട്ടാവാടിയെ ചുറ്റിപ്പറ്റി ധാരാളം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുപോലെ നിരവധി ഔഷധഗുണങ്ങളാണ് തൊട്ടാവാടിയ്ക്കുള്ളത്. ചെടിയുടെ ഇല, വേര് എന്നിവയെല്ലാം പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി ഉപയോഗിക്കാറുണ്ട്. ഏതെല്ലാം രോഗങ്ങള്‍ക്കാണ്  ആയുര്‍വ്വേദത്തില്‍ തൊട്ടാവാടി ഉപയോഗിക്കുന്നതെന്നു നോക്കാം.
 
വയറിളക്കം, പനി എന്നീ അസുഖങ്ങള്‍ക്ക് തൊട്ടാവാടിയുടെ വേര് കൊണ്ട് കഷായം വെച്ച് കുടിയ്ക്കാവുന്നത് ഉത്തമമാണ്‍. അതുപോലെ മൂത്രാശയ സംബന്ധമായ അണുബാധയ്ക്ക് തൊട്ടാവാടിയുടെ ഇലയുടെ നീര് ഉപയോഗിക്കാറുണ്ട്. വിഷാദരോഗങ്ങള്‍ മാറുന്നതിനു തൊട്ടാവാടിയുടെ വേര് ഉപയോഗിക്കാവുന്നതാണ്‍. കൂടാതെ പല ചര്‍മ്മ രോഗങ്ങള്‍ക്കെതിരേയും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് തൊട്ടാവാടി. തൊട്ടാവാടി ചതച്ച് അതിന്റെ നീര് ഉപയോഗിക്കുന്നത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധിയാണ്. 
 
കരളിനെ സംരക്ഷിക്കുന്നതിനും കരളിലെ വിഷാംശങ്ങള്‍ നീക്കുന്നതിനും തൊട്ടാവാടി ഉത്തമമാണ്. അമിത രക്തസ്രാവം ഇല്ലാതാക്കുന്നതിനും തൊട്ടാവാടി സഹായിക്കുന്നു. തൊട്ടാവാടിയുടെ വേരില്‍ നിന്നും ഉണ്ടാക്കുന്ന മരുന്ന് അമിത രക്തസ്രാവത്തെ പ്രതിരോധിയ്ക്കുന്നു. മുറിവുകളെ സുഖപ്പെടുത്തുന്നതിന് തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് ആ നീര് ഉപയോഗിക്കാറുണ്ട്. പ്രമേഹ രോഗത്തിനെതിരെ പൊരുതാനും തൊട്ടാവാടി ഉപയോഗിക്കാറുണ്ട്. പ്രധാനമായും തൊട്ടാവാടിയുടെ ഇലയും വേരുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക