ഹജ്ജിന്‍റെ സാമൂഹ്യശാസ്ത്രം

WDWD

വിശ്വസാഹോദര്യം തെളിമയാര്‍ന്ന ഹജ്ജില്‍ പ്രത്യക്ഷപ്പെടുന്നു. വംശവും ദേശവും ഭാഷയും, സാമൂഹിക പദവികളും വ്യത്യാസങ്ങളും വിവേചനങ്ങളും മറന്ന് തീര്‍ത്ഥാടകര്‍ ദൈവചൈതന്യത്തില്‍ പങ്ക് ചേരാന്‍ മക്കയിലേക്ക് കുതിക്കുന്നു. മരുഭൂമിയില്‍ ഒരേ ഭക്ഷണവും ഓരപോലെയുള്ള വസ്ത്രവും ധരിക്കുന്നു. സന്തോഷവും സന്താപവും പങ്ക് വയ്ക്കുന്നു.

സാഹിത്യസംഗമം

ഹജ്ജ് സാംസ്കാരികമായും ഉന്നതമായ ഒത്തുചേരലാണ്. മുന്‍പ് ധാരാളം ജനങ്ങള്‍ ഒത്തുചേരുന്ന ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഒരു സാഹിത്യസംഗമവും സംഘടിപ്പിച്ചിരുന്നു. വാഗ്വൈഭവും സര്‍ഗ്ഗ ശക്തിയും ഇവിടെ പരീക്ഷിച്ചിരുന്നു.

ഉമ്മറിന്‍റെ ഭരണകാലത്ത് ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനും, പുതിയ സംരംഭങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടിയാലോചിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു.


രണ്ടാം ദിവസം

ഹജ്ജിന്‍റെ പ്രധാന ചടങ്ങായ "വുഖക്കഫി'ന് വേണ്ടി തീര്‍ത്ഥാടകര്‍ രണ്ടാംദിവസം മിന വിട്ട് "അരാഫത്ത്' മരുഭൂമിയിലേക്ക് പോകുന്നു. അന്തിമവിധി ദിനത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇവിടെ "വഖഫ്' അനുഷ്ഠിക്കുന്നത്. "ദയയുടെ പര്‍വതം' എന്നറിയപ്പെടുന്ന സ്ഥലത്താണ് മറ്റ് ചിലര്‍ ഒത്തു കൂടുന്നത്. ഇവിടെയാണ് പ്രവാചകന്‍ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം

നടത്തിയത്. "അരാഫത്തില്‍' പ്രാര്‍ത്ഥിക്കുന്ന ജനത്തിന് അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കണമെന്ന് പ്രവാചകന്‍റെ പ്രാര്‍ത്ഥന ദൈവം ഇവിടെ വച്ചാണ് കൈക്കൊണ്ടത് എന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഇവിടെനിന്ന് യാത്ര പുറപ്പെടുന്ന ഭക്തര്‍ നവജാതശിശുക്കളെപ്പോലെ നിഷ്ക്കളങ്കരും പാപങ്ങള്‍ പൊറുത്ത് വിശുദ്ധരായവരാണെന്നാണ് വിശ്വാസം.

സൂര്യാസ്തമയത്തിനുശേഷം അരാഫത്തിനും മിനയ്ക്കുമിടയിലുള്ള "മുസ്ദാലിഫി'ലേക്ക് തീര്‍ത്ഥാടകര്‍ പുറപ്പെടുന്നു. ഇവിടെ അവര്‍ വീണ്ടും പ്രാര്‍ത്ഥിക്കുകയും ചെറിയ കല്ലുകള്‍ ശേഖരിക്കുകയും ചെയ്യുന്നു.



മൂന്നാം ദിവസം

ഹജ്ജ് യാത്രയുടെ മൂന്നാം ദിവസം തീര്‍ത്ഥാടകര്‍ "മുസ്ദാലിഫി' യില്‍ നിന്ന് "മിനാ'യിലേക്ക് പോകുന്നു. ശേഖരിച്ച വെള്ളാരങ്കല്ലുകള്‍ അവരിവിടെ എറിയുന്നു. ഓരോ തൂണിനും നേരെ ഏഴ് കല്ലുകളാണ് എറിയുന്നത്.പിശാചിന്‍റെ പ്രലോഭനങ്ങളെ അതിജീവിച്ച് പ്രവാചകന്‍റെ വിജയത്തിന്‍റെ ഓര്‍മ്മ പുതുക്കലാണിത്. കല്ലുകള്‍ എറിഞ്ഞ ശേഷം ഏതെങ്കിലും ഒരു മൃഗത്തെ ബലി കൊടുക്കുന്നു.

ബലിമൃഗത്തിന്‍റെ മാംസം സാധുക്കള്‍ക്ക് ദാനമായി നല്‍കു ന്നു. അല്പം മാംസം സ്വന്തം ആവശ്യത്തിന് സൂക്ഷിക്കുന്നു.ഈ അനുഷ്ഠാനത്തെ വിലമതക്കുന്നതായി ലോകത്താകമാനമുള്ള മുസ്ളിംകള്‍ "ഈദ്-അല്‍-അദ', അഥവാ ബലിയുടെ ഉത്സവം ആഘോഷിക്കുന്നു.

ഈ ബലിദാനത്തോടുകൂടി ഹജ്ജിന്‍റെ പ്രധാന ചടങ്ങുകള്‍ കഴിയുന്നു. ഇനി തീര്‍ത്ഥാടകര്‍ക്ക ഹജ്ജ് വസ്ത്രമായ "ഇഹ്റാം' മാറ്റി സ്വന്തം വസ്ത്രമണിയാം.

പുരുഷന്മാര്‍ തലമുണ്ഡനം ചെയ്യുകയും സ്ത്രീകള്‍ കുറച്ച് തലമുടി മുറിച്ച് മാറ്റുകയും ചെയ്യുന്നു. ഇത് പരിപൂര്‍ണ്ണ സമര്‍പ്പണ ചിഹ്നമാണ്. അന്ന് മുതല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ

"കഅബ' പ്രദക്ഷിണം

മിനയിലെ താമസത്തിനിടയില്‍ ഭക്തര്‍ മറ്റൊരു സുപ്രധാന ഹജ്ജ് ചടങ്ങായ "കഅബ' പ്രദക്ഷിണം ചെയ്യണം. "തവാഫ്' അഥവാ "കഅബ'യ്ക്ക് ചുറ്റുമുള്ള ഏഴുവട്ട പ്രദക്ഷിണം ഈശ്വരനുമായുള്ള ലയനത്തെക്കുറിക്കുന്നതാണ്. ലോകം മുഴുവന്‍ ഈശ്വരനെ കേന്ദ്രീകൃതമാക്കിയാണ് ചലിപ്പിക്കുന്നതെന്ന് സൂചിപ്പിക്കുന്നതും കൂടിയാണ് ഈ പ്രദക്ഷിണം.

"തവാഫ്' അഥവാ "കഅബ'യ്ക്ക് ചുറ്റുമുള്ള ഏഴുവട്ട പ്രദക്ഷിണം ഈശ്വരനുമായുള്ള ലയനത്തെക്കുറിക്കുന്നതാണ്.

ലോകം മുഴുവന്‍ ഈശ്വരനെ കേന്ദ്രീകൃതമാക്കിയാണ് ചലിപ്പിക്കുന്നതെന്ന് സൂചിപ്പിക്കുന്നതും കൂടിയാണ് ഈ പ്രദക്ഷിണം.


"ഹാജര്‍' സ്മരണ

"തവാഫി' ന് ശേഷം വീണ്ടും പ്രാര്‍ത്ഥനയുണ്ട്. അത് കഴിഞ്ഞ് "സംസ'ങ്കില്‍ നിന്നുള്ള തീര്‍ത്ഥ ജലം കുടിക്കുന്നു.
ഇതു കഴിഞ്ഞാല്‍ അവസാനത്തെ ചടങ്ങാണ് "സഫ'യുടെയും "മാര്‍ഹാ'യുടെയും ഇടയ്ക്ക് ഏഴ് തവണ ഓടുന്നത്. ഹാജറിന്‍റെ മാതൃസ്നേഹത്തെയും അള്ളായുടെ പരമസ്നേഹത്തെയും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

ഇതോടുകൂടി തീര്‍ത്ഥാടകര്‍ ഹജ്ജ് വൃതാനുഷ്ഠാനങ്ങള്‍ അവസാനിപ്പിക്കുന്നു. ഹജ്ജ് അനുഷ്ഠിച്ചവര്‍ "ഹാജി'മാരായിത്തീരുന്നു.

തിരിച്ച് മിനയില്‍

മിനയിലെക്ക് തിരിച്ചെത്തുന്നവര്‍ അവശേഷിച്ച കല്ലുകളും തൂണുകളിലേക്ക് എറിയുന്നു. ഈ പ്രദേശത്ത് ഹാജിമാര്‍ 13 ദിവസത്തോളം താമസിക്കും. സ്വദേശത്തേക്ക് മടങ്ങുന്നതിന് മുന്‍പ് ഹാജിമാര്‍ "കഅബ'യിലേക്ക് തിരിഞ്ഞ് വീണ്ടുമൊരു നമസ്കാരം കൂടി നടത്തുന്നു.

സ്വദേശത്തേക്ക് മടങ്ങുന്നതിന് മുന്‍പ് ഹാജിമാര്‍ "കഅബ'യിലേക്ക് തിരിഞ്ഞ് വീണ്ടുമൊരു നമസ്കാരം കൂടി നടത്തുന്നു.

വെബ്ദുനിയ വായിക്കുക