സുഹൃത്തുക്കള്‍- നര്‍മ്മ ചിന്തകള്‍

SasiSASI

സുഹൃത്തുക്കളായ രാജനും രവിയും എപ്പോഴും വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണുക പതിവായിരുന്നു. എങ്ങനെ ലോട്ടറി നേടാം... എങ്ങനെ അവാര്‍ഡ് നേടാം.. തുടങ്ങി അവരുടെ സ്വപ്നങ്ങള്‍ ചര്‍ച്ചകളിലൂടെ ചിറകു വിരിച്ച് പറന്നു.

ഒരിക്കല്‍ രവി സ്കൂട്ടറില്‍ റോഡിലൂടെ ഓടിച്ചുവരികയായിരുന്നു. അപ്പോള്‍ തൊട്ടടുത്ത പാടത്തിന്‍റെ നടുവിലായി സുഹൃത്ത് രാജന്‍ ഒറ്റയ്ക്ക് എങ്ങോട്ടെന്നില്ലാതെ നോക്കി നില്‍ക്കുന്നതു കണ്ടു.

നീയിവിടെ എന്തു ചെയ്യുകയാണെന്ന് രാജനോട് രവി ചോദിച്ചു.

രാജന്‍റെ മറുപടി വന്നു: നോബല്‍ സമ്മാനം നേടാനാവുമോ എന്ന് ശ്രമിക്കുകയാണ്.
രവി: എങ്ങനെ ?
രാജന്‍: ഞാനിന്നലെ ഇംഗ്ലീഷ് പത്രത്തില്‍ വായിച്ചു, നോബല്‍ സമ്മാനം ലഭിക്കുന്നത് “പീപ്പിള്‍ ഹൂ ആര്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് ഇന്‍ ദെയര്‍ ഫീല്‍ഡ്‌സ്”ന് ആണെന്ന്!!

SasiSASI


വളരെ നാളുകള്‍ക്ക് ശേഷം രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍

ഒന്നാമന്‍: എന്തൊക്കെയുണ്ട് വിശേഷം ? നിന്നെയെന്താ രണ്ട് വര്‍ഷങ്ങളായി കാണാതിരിക്കുന്നത് ? എവിടെപ്പോയിരുന്നു ?
രണ്ടാമന്‍: പ്രത്യേകിച്ചൊന്നുമില്ല.... ഞാനൊരു സ്വര്‍ണ്ണക്കട തുറന്നു...അത്രതന്നെ
ഒന്നാമന്‍: അതുനല്ല കാര്യമല്ലേ? എങ്ങനെയുണ്ട് ബിസിനസൊക്കെ ?
രണ്ടാമന്‍: ബിസിനസൊക്കെ നന്നായിരുന്നു... അതുകൊണ്ടാ ഞാനത് തുറന്നതും പൊലീസ് പിടിച്ച് രണ്ട് വര്‍ഷം ജയിലിലിട്ടതും !!

******************

പേടിത്തൊണ്ടന്മാരായ രണ്ട് കൂട്ടുകാര്‍ തമ്മില്‍

ആദ്യത്തെയാള്‍: എടാ നിനക്കൊറ്റയ്ക്ക്‌ രാത്രിയില്‍ സെമിത്തേരിയില്‍ പോകാമോ?
രണ്ടാമന്‍: ഉം. പോകാമല്ലോ...
ഒന്നാമന്‍: നിനക്കതിനുള്ള ധൈര്യമുണ്ടോ?
രണ്ടാമന്‍: സംശയമുണ്ടെങ്കില്‍ നീയെന്‍റെ കൂടെ വന്നു നോക്ക്‌!!



SasiSASI

രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു

ഒന്നാമന്‍: നീയും അയല്‍‌പക്കത്തെ രമയും തമ്മില്‍ അടിപിടിയുണ്ടായെന്നു കേട്ടല്ലോ ?
രണ്ടാമന്‍: അത്ര വലിയ പ്രശ്നമൊന്നുമില്ല...
ഒന്നാമന്‍: എങ്കിലും ?
രണ്ടാമന്‍: ഇന്നലെ വൈകിട്ട് പാര്‍ക്കില്‍ വച്ച് ഒരാള്‍ അവളെ ചുംബിച്ചപ്പോള്‍ അത് കണ്ട ഞാന്‍ അയാളോട് കയര്‍ത്തു.
ഒന്നാമന്‍: അത് നല്ല പ്രവര്‍ത്തിയല്ലേ ?
രണ്ടാമന്‍: അതല്ല പ്രശ്നം... പ്രശ്നം തീര്‍ക്കാന്‍ ഞാന്‍ അയാളില്‍ നിന്നും 100 രൂപാ രഹസ്യമായി വാങ്ങി അയാളെ പറഞ്ഞു വിട്ടു. എന്നാല്‍ രമ ഇതറിഞ്ഞപ്പോള്‍ എന്തിനാണ് 100 രൂപാ വാങ്ങിയതെന്ന് ചോദിച്ചു.
ഒന്നാമന്‍: അതെന്താ ?
രണ്ടാമന്‍: അതല്ല പ്രശ്നം രമ സാധാരണയായി ചുംബനത്തിന് 50 രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നതെന്ന് !!

**************
SasiSASI

രണ്ട് സുഹൃത്തുക്കള്‍ തമ്മില്‍

ഒന്നാമന്‍: നിനക്ക് ഒരു പെണ്‍കുട്ടി പ്രേമലേഖനം തന്നെന്ന് രാജന്‍ പറഞ്ഞല്ലോ ?
രണ്ടാമന്‍: അതു ശരിയാ...
ഒന്നാമന്‍: എന്നാലും അതൊട്ടും ശരിയായില്ല... നീയൊരു ആണല്ലേ? ഇത്തരം മോശമായ പ്രവര്‍ത്തി ആരെങ്കിലും ചെയ്യുമോ ?
രണ്ടാമന്‍: ആണായതിനാലാണ് പെണ്‍കുട്ടി എനിക്ക് പ്രേമലേഖനം തന്നത്...
ഒന്നാമന്‍: എന്നാലും അതത്ര ശരിയായില്ലെന്ന് ഞാന്‍ അവളോടു പറയാം... ആകട്ടെ, ആരാ ആ പെണ്‍കുട്ടി ?
രണ്ടാമന്‍: വേറാരുമല്ല, നിന്‍റെ പെങ്ങള്‍ തന്നെയാ !

SasiSASI

വിദ്യാഭ്യാസം കുറവായ രണ്ട് സുഹൃത്തുക്കള്‍ പേര്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു:

ഒന്നാമന്‍ ഈ പൈല്‍‌സ് എന്നു പറഞ്ഞാലെന്താ?
രണ്ടാമന്‍: കള്ളുകുടിയന്മാര്‍ക്കും പെണ്ണുപിടിയന്മാര്‍ക്കും ഉണ്ടാവുന്നൊരു രോഗമാ, എന്താ, നിനക്കും പിടിച്ചോ?

ഒന്നാമന്‍‍: ഇല്ല, നിന്‍റെ മകന്‍ പറയുന്നതു കേട്ടു നിനക്കും പൈല്‍സാണെന്ന്, അതുകൊണ്ടു ചോദിച്ചതാ....

*********************

സുഹൃത്തുക്കളായ രണ്ട് യുവതികള്‍ തമ്മില്‍

ആദ്യ യുവതി : നിനക്ക് ഭൂതകാലവും വര്‍ത്തമാന കാലവും ഭാവി കാലവും തമ്മിലുള്ള വ്യത്യാസമറിയാമോ ?
രണ്ടാമത്തെ യുവതി: തീര്‍ച്ചയായും... ഭൂതകാലം എന്നത് എനിക്കറിയാം. വര്‍ത്തമാന കാലം എന്താണെന്ന് അറിയില്ല.... നീ സുന്ദരിയായിരുന്നു എന്നത് ഭൂതകാലം

ഇതുകേട്ട് ചൊടിച്ച ആദ്യ യുവതി: എന്നാല്‍ ഞാന്‍ പറയാം വര്‍ത്തമാനകാലം എന്താണെന്ന്....
രണ്ടാമത്തെ യുവതി: എങ്കില്‍ പറയൂ..
ആദ്യ യുവതി: നീ സുന്ദരിയല്ല എന്നതുതന്നെ !!

************************
വിദേശത്ത് താമസിക്കുന്ന രണ്ട് പേര്‍ തമ്മില്‍

പരവശനായ സുഹൃത്തിനെ കണ്ട് രാമന്‍ ചോദിച്ചു: നീയെന്താ ഇത്ര പരവശനായിരിക്കുന്നത് ? ഞാനില്ലേ നിനക്ക്.. എന്തുവന്നാലും ഞാനുണ്ട് നിനക്ക്....

സുഹൃത്ത്: എനിക്ക് നാട്ടിലൊന്നു പോണം... ലീവില്ല...
രാമന്‍: നീ വിഷമിക്കണ്ട, എനിക്ക് ലീവ് കിട്ടും... നിനക്കു പകരം ഞാന്‍ പോയി കാര്യം നടത്താം..
സുഹൃത്ത്: നീയുള്ളതല്ലേ എന്‍റെ വിഷമവും...
രാമന്‍: അതെന്താ ?
സുഹൃത്ത്: നിന്‍റെ കാമുകിയെ ഞാന്‍ വിവാഹം കഴിക്കാന്‍ നാട്ടിലേക്ക് പോവുകയാ!






*********************
പ്രണയലേഖനവും പെണ്‍കുട്ടികളും

രണ്ട്‌ സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു.
ഒന്നാമന്‍‍: ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്കൊന്നും വിവാഹം കഴിക്കാന്‍ താത്‌പര്യമില്ല.
രണ്ടാമന്‍: അതെന്താടാ ?
ആദ്യത്തെയാള്‍: ഞാനെത്ര പേരോട്‌ ചോദിച്ചതാണ്‌, ആരും അതിനു തയാറാവുന്നില്ല! നിന്‍റെ പെങ്ങളാണെങ്കില്‍ ചീത്തയും വിളിച്ചു....


***************
രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ മുതലാളിയുടെ മധുവിധുവിനെ കുറിച്ചു ചര്‍ച്ച ചെയ്യുകയായിരുന്നു.

ഒന്നാമന്‍‍: അവസാനം മധുവിധു ആഘോഷങ്ങള്‍ എവിടെ വച്ചാക്കാന്‍ മുതലാളി തീരുമാനിച്ചു ?
രണ്ടാമന്‍: മുതലാളിയും ഭാര്യയും ഇക്കാര്യത്തില്‍ ഉറച്ച ഒരു തീരുമാനമെടുത്തു.
ഒന്നാമന്‍: എന്താണത്‌ ?
രണ്ടാമന്‍: ഒരാള്‍ കന്യാകുമാരിയിലും മറ്റൊരാള്‍ മദ്രാസിലും വച്ച്‌ മധുവിധു ആഘോഷിക്കാമെന്ന്‌.

***************


രാജീവന്‍ സ്ഥിരമായി കറുത്ത വസ്ത്രം ധരിച്ചാണ്‌ ദിവസവും പുറത്തിറങ്ങാറുള്ളത്‌. അതു കണ്ട്‌ ഒരിക്കല്‍ രാജീവന്‍റെ സുഹൃത്ത് ചോദിച്ചു: നീയെന്തിനാ എന്നും കറുത്ത വസ്ത്രവും ധരിച്ചു പുറത്തിറങ്ങുന്നത്‌?

പൊതുപ്രവര്‍ത്തകന് കൂടിയായ രാജീവന്‍‍: ആരെങ്കിലും മരിച്ചാല്‍ അതിനുള്ള ദു:ഖസൂചകമായാണല്ലോ നമ്മള്‍ കറുത്ത വസ്ത്രം ധരിക്കുന്നത്‌, ഇന്നും ആരെങ്കിലും മരിച്ചിരിക്കും എന്നു കരുതിയാണിത്‌ !!