ഡയാ ഡെല്‍ അമിഗോ

FILEFILE
ഡയാ ഡെല്‍ അമിഗോ എന്നാല്‍ സ്‌പാനിഷില്‍ സുഹൃത്തിന്‍റെ ദിനമെന്നാണ് അര്‍ത്ഥം. അര്‍ജന്‍റീനയിലും ഉറുഗ്വേയിലും മറ്റ് ചില രാജ്യങ്ങളിലും ജൂലൈ ഇരുപതിന് സൌഹൃദ ദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്‍റെ പ്രത്യേകത മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയ ദിനമാണെന്നതാണ്.

അര്‍ജന്‍റീനയിലെ അധ്യാപകനും സംഗീതജ്ഞനും ദന്തരോഗ വിദഗ്ദ്ധനുമായ എന്‍‌റിക്ക് ഫെബ്രാറോ ആണ് ഈ ദിവസം അന്തര്‍ദ്ദേശീയ സൌഹൃദ ദിനമായി ആചരിക്കണമെന്ന് വാദിച്ചത്. ഈ ദിവസം ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ സഞ്ചാരികള്‍ മൂവരും ലോകത്തിലെ എല്ലാവരുടേയും സുഹൃത്തുക്കളായി മാറി എന്നാണ് അദ്ദേഹം പറഞ്ഞത്.

1979 ല്‍ അര്‍ജന്‍റീന ഈ ദിനം സൌഹൃദ ദിനമായി അംഗീകരിച്ചു. സര്‍ക്കാര്‍ തലത്തില്‍ തന്നെ സൌഹൃദ ദിനാഘോഷങ്ങള്‍ നടക്കുകയും ചെയ്തു. പക്ഷെ, അന്ന് ഒഴിവു ദിനമല്ല. അതുകൊണ്ട് സുഹൃത്തുക്കളുടെ സമ്മേളനവും സന്ദര്‍ശനവും മറ്റും വൈകുന്നേരമാണ് നടക്കാറ്.

ഈയടുത്ത കാലത്ത് സൌഹൃദ ദിനം ഒരു ജനകീയ ആചരണമായി മാറിക്കഴിഞ്ഞു. 2005 ല്‍ ആളുകള്‍ മൊബൈ‌ല്‍ ഫോണുകളിലൂടെ ആശംസ കൈമാറിയതു മൂലം ബ്യൂണസ് അയേഴ്‌സ് എന്ന ഇരട്ട നഗരത്തിലെ മൊബൈ‌ല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് ശൃംഖല താറുമാറായി.

ഉറ്റ സുഹൃത്തിനായി വാരാന്ത്യ
SasiSASI


ഉറ്റ സുഹൃത്തിന്‍റെ വാരാന്ത്യം ബെസ്റ്റ് ഫ്രണ്ട്സ് ആനിമല്‍ സൊസൈറ്റി ഓഫ് ഉത്താ ആണ് ആചരിക്കുന്നത്. ഇത് ഒരു അവധി ദിവസമാണ്. 2008 ല്‍ ജൂണ്‍ 23 മുതല്‍ 25 വരെയായിരിക്കും ഈ വാരാന്ത്യ ആഘോഷം നടക്കുക.

ഇത് വാസ്തവത്തില്‍ മനുഷ്യന്‍റെ ഏറ്റവും ഉറ്റ സുഹൃത്തായ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ആഘോഷമാണ്. ഈ വാരാന്ത്യത്തിന്‍റെ ആദ്യ ദിവസമാണ് ബെസ്റ്റ് ഫ്രണ്ട്സ് ഡേ ആയി ആചരിക്കുന്നത്.