ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം: ഇന്ത്യക്ക് ജയം
നേപ്പാളിനെതിരെ രണ്ട് പാദങ്ങളായി നടന്ന മത്സരത്തിൽ ഇന്ത്യ 2-0ന് വിജയിച്ച് ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടിൽ ഇന്ത്യക്ക് ജയം. ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടന്നു.
ആദ്യ പാദത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ദശരഥ് രംഗശാലാ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.