മഹ്സ അമീനിയുടെ പേരെഴുതിയ ജേഴ്സി, ഒപ്പം സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ബാനർ: പിടിച്ചെടുത്ത് സെക്യൂരിറ്റി

വെള്ളി, 25 നവം‌ബര്‍ 2022 (19:29 IST)
ഇറാനിൽ പൊതുനിരത്തിൽ ശരിയായ രീതിയിൽ വസ്ത്രം ധരിച്ചില്ലെന്ന പേരിൽ മതപോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത മെഹ്സ അമീനിയുടെ പേരെഴുതിയ ജേഴ്സിയുമായി ഗാലറിയിൽ പ്രതിഷേധിച്ച് യുവതി. വെയ്ൽസിനെതിരായ ഇറാൻ്റെ മത്സരത്തിനിടയായിരുന്നു സംഭവം.
 
ഇംഗ്ലണ്ടിനെതിരായ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറാൻ കളിക്കാർ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇന്ന് വെയ്ൽസിനെതിരായ മത്സരത്തിൽ ഇറാൻ കളിക്കാർ പരിഭ്രമത്തോടെ ദേശീയ ഗാനം ആലപിച്ചപ്പോൾ ആരാധകർ കൂവി വിളിക്കുകയും ചെയ്തു. ഇന്ന് വെയ്ൽസിനെതിരായ മത്സരത്തിനിടെ പ്രതിഷേധക്കാർ മഹ്സ അമീനിയോട് അബുഭാവം പ്രഖ്യാപിക്കുന്നതിനായി കൊടികളും ബാനറുകളും അകത്ത് കയറ്റിയിട്ടുണ്ടായിരുന്നു. ഇതിൽ സ്ത്രീകൾ സ്വാതന്ത്ര്യത്തോടെ ജീവിക്കടെ എന്നെഴുതിയ ബാനറുകൾ സുരക്ഷാജീവനക്കാർ പിടിച്ചെടുത്തു.
 
ഖത്തർ ലോകകപ്പിൽ എൽജിബിടിക്യൂ കമ്മ്യൂണിറ്റിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന വൺ ലവ് ആംബാൻഡിന് ഫിഫ നിരോധനമേർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ജപ്പാനെതിരായ മത്സരത്തിൽ വായ പൊത്തികൊണ്ടാണ് ജർമൻ ടീം പ്രതികരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍