കേരളത്തിന്റെ സ്‌നേഹത്തിനു പ്രത്യേകം നന്ദി പറഞ്ഞുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക ട്വീറ്റിനെതിരെ ഉത്തര്‍പ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും ട്വീറ്റില്‍ കേരളത്തെ വേറൊരു രാജ്യത്തെ പോലെ നല്‍കിയത് ശരിയായ നടപടിയല്ലെന്നും യുപി ഡി.എസ്.പി. അഞ്ജലി കത്താരിയ പറഞ്ഞു.
'കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. കേരളം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അല്ലാതെ വേറൊരു അസ്ഥിത്വമല്ല. ദയവായി അത് തിരുത്തണം. അര്‍ജന്റീനയെ പോലൊരു ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ഇങ്ങനെയൊരു ട്വീറ്റ് വരുന്നത് തീര്‍ത്തും ശ്രദ്ധയോടെ ഉള്ളതാണ്. ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ നിന്ന് രക്തരൂക്ഷിതമായി പോരാടി സ്വാതന്ത്ര്യം നേടിയ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ പ്രത്യേക അസ്ഥിത്വമായി തിരുകി കയറ്റിയത് ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും വെറുപ്പോടെ വായിക്കാന്‍ നിര്‍ബന്ധിതനാകും' അഞ്ജലി കത്താരിയ ട്വീറ്റ് ചെയ്തു.
ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ക്കൊപ്പമാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിനും പ്രത്യേകം നന്ദി പറഞ്ഞിരിക്കുന്നത്.
#Kerala is a state of India. Kerala is an integral part of Indian nation, NOT a separate entity.