സ്പാനിഷ് ലാലിഗയിൽ കോര്‍ഡോബ താരത്തിനോട് ക്രൂരമായി പെരുമാറിയ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. വിലക്ക് വന്നതോടെ റയൽ സോസിഡാഡ്, സെവിയ്യ എന്നിവർക്കെതിരായ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.
കഴിഞ്ഞ ദിവസം കോര്ഡോബയ്ക്കെതിരെയുള്ള മത്സരത്തിന്റെ എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എഡിമര്‍ ഫ്രാഗയെ ഇടിച്ചുവീഴ്ത്തിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ താരങ്ങളെയും റൊണാള്‍ഡോ കൈയേറ്റം ചെയ്തു. ഒട്ടുമാലോചിക്കാതെ റഫറി റൊണാള്‍ഡോയ്ക്ക് ചുവപ്പു കാര്‍ഡും നല്‍കിയിരുന്നു.
എതിര്‍താരത്തെ ഇടിച്ചുവീഴ്ത്തുകയും താരങ്ങളെയും കൈയേറ്റം ചെയ്ത് റൊണാള്‍ഡോയ്ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാഴ്സലോണ താരം നെയ്മര്‍ രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തിന് നല്ല ശിക്ഷ നല്‍കണമെന്നും, കടുത്ത ശിക്ഷ നല്‍കിയാലേ താനുള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കൂ എന്നും നെയ്മര്‍ പറഞ്ഞിരുന്നു.
അതേസമയം താന്‍ തെറ്റ് സമ്മതിക്കുന്നതായും, എഡിമറോടും മറ്റുതാരങ്ങളോടും ക്ഷമ ചോദിക്കുന്നതായും ക്രിസ്റ്റ്യാനോ ട്വിറ്ററിലൂടെ ക്ഷമചോദിച്ചു. എന്നാല്‍ താരത്തിനെതിരെ കൂടുതന്‍ നടപടികള്‍ വേണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയരുകയായിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.