സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്

വെള്ളി, 12 നവം‌ബര്‍ 2021 (19:54 IST)
ബാഴ്‌സലോണയുടെ അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കാൻ  നിര്‍ബന്ധിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. അഗ്യൂറോയ്ക്ക് ഗുരുതരമായ ഹൃദ്രോഗമാണെന്നും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്നും ഡോക്‌ടർമാരെ ഉദ്ധരിച്ച് കാറ്റലോണിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
അഗ്യൂറോ ഫുട്‌ബോളിൽ തന്നെ തുടരണമോ എന്ന കാര്യത്തിൽ ഫെബ്രുവരിയോടുകൂടി തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 33കാരനായ താരത്തിന് മൂന്ന് മാസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്ന് ബാഴ്സലോണ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. അലാവാസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദനയെയും ശ്വാസതടസ്സത്തെയും തുടർന്ന് താരത്തെ ആശുപത്രിയിലാക്കിയിരുന്നു.
 
വിശദപരിശോധനയിലാണ് ഹദ്രോഗം പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്. നിലിവിലെ അവസ്ഥയില്‍ അഗ്യൂറോക്ക് മത്സര ഫുട്ബോള്‍ കളിക്കാനാകില്ലെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്പർ താരം മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്യൂറോ മെസ്സിയുടെ നിർബന്ധത്താലാണ് ബാഴ്‌സയിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍