സന്തോഷ് ട്രോഫി: കേരളം - മിസോറാം പോരാട്ടം ഇന്ന്

വ്യാഴം, 5 മാര്‍ച്ച് 2015 (10:32 IST)
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഇന്ന് നിലവിലെ ചാംമ്പ്യന്മാരായ മിസോറാമിനെ നേരിടും. വൈകിട്ട് മൂന്നിനു ഗുരുഗോബിന്ദ് സ്റ്റേഡിയത്തിലാണു മല്‍സരം. ആദ്യ മല്‍സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇരു ടീമുകളും പോരിനിറങ്ങുന്നത്.

ഗ്രൂപ്പ് ബിയില്‍ കേരളവും മിസോറവും ഇന്നു നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടത്തില്‍ കുറഞ്ഞതൊന്നും കാണികള്‍ പ്രതീക്ഷിക്കുന്നില്ല. ഗോവയെ ഒറ്റ ഗോളിനു തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണു കേരള യുവനിര.

മിസോറമിനു കൂട്ടായി ഡല്‍ഹിയെ രണ്ടു ഗോളിനു തകര്‍ത്തതിന്റെ ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മിസോറമിനായിരുന്നു ജയം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക