ലാലിഗ സീസണിലെ ആദ്യ എല്‍ക്ളാസികോയില്‍ ബാഴ്സലോണയെ റയല്‍ മഡ്രിഡ് പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു റയല്‍ 3-1ന്റെ ജയവുമായി കളം വിട്ടത്.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യൂവില്‍ റയല്‍ ആരാധകരെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് ബാഴ്സ ക്ളാസിക് പോരാട്ടത്തതിന് തുടക്കംകുറിച്ചത്. നാലാം മിനിറ്റില്‍ നെയ്മറിലൂടെയാണ് അവര്‍ മിന്നിലെത്തിയത്. മെസിക്കു പുറമെ നെയ്മറും സുവാരസും ചേര്‍ന്ന ബാഴ്സയെ പിടിച്ച് കെട്ടാന്‍ ശ്രമിച്ച റയലിന് നന്നേ വിയര്‍ക്കേണ്ടി വന്നു. എന്നാല്‍ 35മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മനോഹരമായി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തുന്ന ബാഴ്സയെയാണ് കണ്ടത്.
എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ റയലിന്റെ കൈയിലായി. ബാഴ്സയുടെ നീക്കങ്ങളെ വളരെ സമര്‍ഥമായി ചെറുത്ത റയലിന് മുന്നില്‍ വീണ്ടും സുവര്‍ണ്ണ നിമിഷം വന്നു ചേര്‍ന്നു. 50മത് മിനിറ്റില്‍ കോര്‍ണര്‍ കിക്കിനെ മനോഹരമായൊരു ഹെഡറിലൂടെ ബാഴ്സ വലയിലത്തെിച്ച് പെപെ സ്വന്തം തട്ടകത്തില്‍ റയലിന് ലീഡ് സമ്മാനിച്ചു. അധികം വൈകാതെ തന്നെ 61മത് മിനിറ്റില്‍ കരിം ബെന്‍സേമ കറ്റാലന്‍ ടീമിന്റെ പ്രതീക്ഷകളെ സാന്റിയാഗോ ബർണബ്യൂവില്‍ തല്ലിക്കെടുത്തി.