ആവസാന മിനിറ്റുകളിൽ സമാശ്വാസ ഗോൾ കണ്ടെത്തി ക്രിസ്റ്റീനൊ രക്ഷകനായി; അത്‌ലറ്റിക്കോ ബില്‍ബാവോയുടെ മുന്നേറ്റത്തിൽ പതറി റയൽ മാഡ്രിഡ്

വ്യാഴം, 19 ഏപ്രില്‍ 2018 (11:59 IST)
ലാലിഗയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുമായി നടന്ന മത്സരത്തിൽ വമ്പന്മാരായ റയൽ മാഡ്രിഡിന് സമനില കൊണ്ട് ത്രിപ്തിപ്പെടേണ്ടി വന്നു. ബില്‍ബാവോയിൽ നടന്ന മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ കലാശിക്കുകയായിരുന്നു.
 
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 14ആം മിനിറ്റിൽ ബിൽബാവോക്ക് മുന്നേറ്റം ഉണ്ടാകാൻ കഴിഞ്ഞു. ബിലബാവോഉടെ ആദ്യ ഗോളിനു മറുപടിനൽകാൻ പക്ഷെ റയലിനു അത്ര പെട്ടന്ന് സധിച്ചില്ല. ഒരു ഘട്ടത്തിൽ റയൽ തോറ്റേക്കും എന്ന തോന്നൽ വരെ സ്രഷ്ടിക്കാൻ ബിൽബാവോക്ക് കഴിഞ്ഞു. 
 
മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ കളിയുടെ 87ആം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റീനൊ റൊഡാൾഡൊ ടിമിന്റെ രക്ഷകനായി. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ 12 മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടി സ്വന്തം റെക്കോർഡിലേക്ക് ഒരികൽകൂടി എത്തിച്ചേർന്നിരിക്കുകയാണ് ക്രിസ്റ്റീനൊ. ലാലീഗയിൽ റയൽ മാഡ്രിഡ് നിലവിൽ മുന്നാം സ്ഥാനത്താണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍