വാര്‍ത്താസമ്മേളനത്തിനിടെ ബിയര്‍ കുപ്പി എടുത്തുമാറ്റി പോഗ്ബ; റൊണാള്‍ഡോ ഇഫക്ട്

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (15:47 IST)
വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയത് ഇന്നലെ വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ റൊണാള്‍ഡോയുടെ മാതൃക പിന്തുടര്‍ന്ന് ഫ്രാന്‍സ് സൂപ്പര്‍താരം പോള്‍ പോഗ്ബ. റൊണാള്‍ഡോ കൊക്ക കോള കുപ്പികളാണ് എടുത്തുമാറ്റിയതെങ്കില്‍ പോഗ്ബ എടുത്തുമാറ്റിയത് ബിയര്‍ കുപ്പികളാണ്. 

After #POR captain Cristiano Ronaldo and his Coca Cola removal, #FRA’s Paul Pogba makes sure there’s no Heineken on display #EURO2020
<


pic.twitter.com/U9Bf5evJcl

— Sacha Pisani (@Sachk0) June 16, 2021 >യൂറോ കപ്പില്‍ ജര്‍മനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുന്നിലെ മേശയിലുള്ള ഹെയ്‌നെകെന്‍ കമ്പനിയുടെ ബിയര്‍ കുപ്പിയാണ് പോഗ്ബ എടുത്തുമാറ്റിയത്. യൂറോ കപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് ഹെയ്‌നെകെന്‍. ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ കമ്പനികളുടെ പരസ്യത്തില്‍നിന്ന് നേരത്തെ വിട്ടുനിന്നിരുന്നു. ബര്‍ത്‌ഡേ പാര്‍ട്ടികളില്‍ താന്‍ മദ്യപിക്കാറില്ലെന്നും പോഗ്ബ നേരത്തെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2019-ലാണ് പോഗ്ബ ഇസ്ലാം മതം സ്വീകരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article