നികുതി വെട്ടിപ്പില്‍ നെയ്‌മര്‍ക്കെതിരെ അന്വേഷണം

Webdunia
ബുധന്‍, 3 ഫെബ്രുവരി 2016 (14:41 IST)
നികുതിവെട്ടിപ്പ് കേസില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്‌മര്‍ക്കെതിരെയുള്ള കേസുകള്‍ മുറുകുന്നു. 2006 മുതലുള്ള
നികുതി ഇടപാടുകളിലാണ് താരത്തിനെതിരെ അന്വേഷണം നടക്കാന്‍ പോകുന്നത്. 2013ല്‍ ബാഴ്‌സലോണയിലേക്ക് നെയ്‌മര്‍  കരാര്‍ ചെയുന്നതിന് മുമ്പാണ് കോടികളുടെ നികുതിവെട്ടിപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

നെയ്‌മറിന്റെ പിതാവ് നെയ്‌മര്‍ ഡാ സില്‍വ സാന്റോസ്, ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടോമ്യൂ മുന്‍ഗാമി സാന്‍ഡ്രോ റോസല്‍ എന്നിവര്‍ക്കെതിരെയും ബ്രസിലിയന്‍ പ്രോസിക്യൂഷന്‍ നികുതിക്കേസില്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച്ച സ്‌പെയിനില്‍ വച്ച് കോടതി നെയ്‌മറിന്റെ വാദം കേട്ടിരുന്നു. തന്റെ പേരിലുള്ള ആരോപണങ്ങള്‍ പൊള്ളയാണെന്നും നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും നെയ്മര്‍ പ്രസ്താവിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം കോടതി അദ്ദേഹത്തിന്റെ വാദം പരിശോധിക്കുകയും ചെയ്‌തിരുന്നു.