ഓരോ സീസണിലും മെസിയുടെ പ്രതിഫലം 138 മില്യൺ ഡോളർ യൂറോ എന്നാണ് കരാറിൽ പറയുന്നത്. ഒരു അത്‌ലറ്റിന് ലഭിച്ചതിൽ വെച്ച് ഏറ്റവും ഉയർന്ന തുകയാണിത്.എന്നാൽ പ്രതിഫലത്തിന്റെ പകുതി മെസിക്ക് സ്പെയിനിൽ നികുതിയായി അടയ്‌ക്കേണ്ടി വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കൊവിഡിന്റെ വരവോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ക്ലബ് കരകയറാൻ ശ്രമിക്കുമ്പോഴാണ് മെസിയുടെ കരാർ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.