ഗോള്‍രഹിത മുഴുവന്‍ സമയത്തിനുശേഷം പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 3-1നായിരുന്നു തോല്‍വി. സൂപ്പര്‍ താരം വെയ്ന്‍ റൂണിയുള്പ്പെടെ പെനാല്‍റ്റി നഷ്ടപ്പെടുത്തി. 120 മിനിറ്റും കളിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ കളഞ്ഞു കുളിച്ചതാണ് ലൂയി വാന്‍ഗലിന്റെ കുട്ടികള്‍ക്കു തിരിച്ചടിയായത്.
അതേസമയം, ലിവര്‍പൂളും മാഞ്ചസ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. 17-മത് മിനിറ്റില്‍ നഥാനിയേല്‍ ക്ളൈനെ നേടിയ ഏക ഗോളില്‍ ബോണ്മൌത്തിനെയാണ് ലിവര്‍പൂള്‍ മറികടന്നത്. ക്രിസ്റല്‍ പാലസിനെ ഗോള്‍മഴയില്‍ മുക്കി രാജകീയമായിട്ടാണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്. സ്വന്തം തട്ടകമായ എത്തിഹാദില്‍ ഒന്നിനെതിരേ അഞ്ചു ഗോളിനായിരുന്നു ജയം. ആസ്റ്റണ്‍വില്ലയെ 2-1നു മറികടന്ന സതാംപ്ടണും അവസാന എട്ടിലെത്തി.