ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് വരാന്‍ തയ്യാറാണെന്ന് സൂപ്പര്‍ താരം നെയ്‍മര്‍ വ്യക്തമാക്കിയതായി സൂചന.
യുണൈറ്റഡില്‍ കളിക്കുന്നതിന്റെ പരിചയവും ഇംഗ്ലീഷ് ക്ലബിന്റെ ഗ്ലാമറുമാണ് താരത്തെ യുണൈറ്റഡിലേക്ക് ആകര്‍ഷിച്ചത്.
കഴിഞ്ഞയാഴ്‍ച യുണൈറ്റഡ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്‍വാര്‍ഡ് പെഡ്രോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ബാഴ്‍സലോണയിലെത്തിയിരുന്നു. അപ്പാഴാണ് താരം യുണൈറ്റഡിന്റെ ട്രാന്‍സ്ഫറിനോട് അനുകൂലമായി പ്രതികരിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് വരാന്‍ തയ്യാറാണെന്ന് നെയ്‌മര്‍ പറഞ്ഞതായിട്ടാണ് അറിയുന്നത്. നിലവില്‍ മൂന്ന് വര്‍ഷം കൂടി കഴിയണം ബാഴ്‍സയുമായുള്ള നെയ്മറിന്റെ കരാര്‍ അവസാനിക്കാന്‍. കൂടാതെ ട്രാന്‍സ്ഫര്‍ സീസണ്‍ അവസാനിക്കാന്‍ ഏതാനും ദിവസം കൂടി മാത്രം ബാക്കിയുള്ളപ്പോള്‍ കൈമാറ്റം നടക്കില്ലെന്നാണ് സൂചന. പക്ഷെ മാഞ്ചസ്റ്റര്‍ കണക്കുകൂട്ടുന്നത് 23 വയസ്സ് മാത്രമുള്ള നെയ്‍മറിനെ മുന്നില്‍ നിര്‍ത്തിയുള്ള ദീര്‍ഘകാല പ്ലാന്‍.
ബാഴ്‌സലോണയില്‍ ലയണല്‍ മെസിയുടെയും ലൂയിസ് സുവാരസിന്റെയും നിഴലില്‍ നിന്ന് കളിച്ചാല്‍ സ്വന്തമായി ഒരു കരിയര്‍ കെട്ടിപ്പെടുക്കാന്‍ കഴിയില്ല എന്ന തോന്നലാണ് നെയ്‌മറെ യുണൈറ്റഡിലേക്ക് ചേക്കാറണമെന്ന് തോന്നാല്‍ കാരണമായത്.