ലിവര്‍പൂളിനെ തൂത്തെറിഞ്ഞ് റയല്‍ മുന്നോട്ട്
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കരിം ബെന്‍സെമയുടെ ഇരട്ടഗോളിന്റെ മികവില്‍ റയല്‍ മാഡ്രിഡ് ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇരട്ടഗോള്‍ നേടിയ കരിം ബെന്‍സെമയ്ക്ക് പുറമെ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഗോളുമാണ് റയലിന് വിജയമൊരുക്കിയത്.
മറ്റൊരു മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആന്ദര്‍ലെച്ടിനെതിരെ ആര്‍സണല്‍ ജയം കണ്ടു. 71- മത് മിനിറ്റില്‍ ആന്‍ഡി നജാറിന്റെ ഗോളിലൂടെ ആന്ദര്‍ലെച്ട് മുന്നിലെത്തി. എന്നാല്‍ 88-മത് മിനിറ്റിലും 91-മത് മിനിറ്റിലും നേടിയ ഗോളുകളാണ് ആര്‍സനലിന് വിജയം സമ്മാനിച്ചത്. കീറെന്‍ ഗിബ്സും ലൂക്കാസ് പൊഡോള്‍സ്കിയും ആര്‍സനലിനുവേണ്ടി ഗോള്‍ നേടി.