മെസിക്ക് ബാഴ്‌സ മടുത്തു ?; സൂപ്പര്‍ താരം പുതിയ കരാറില്‍ - എല്‍ ക്ലാസിക്കോയ്‌ക്ക് ശേഷം നടന്നത് വമ്പന്‍ കളികള്‍!
വെള്ളി, 9 ഡിസംബര്‍ 2016 (15:29 IST)
അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി കളി നിര്‍ത്തുന്നത് ബാഴ്‌സലോണയില്‍ തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജീവിതകാലം മുഴുവൻ കാമ്പ്നൂവിൽ ചെലവഴിക്കുന്നതിനുള്ള കരാറിന് മെസി ഒരുങ്ങുന്നതിനായിട്ടാണ് സ്‌പാനിഷ് മാസികയായ സ്പോർട്ട് വ്യക്തമാക്കുന്നത്.
നെയ്‌മര്‍ അടക്കമുള്ള ടീമിലെ സൂപ്പര്‍ താരങ്ങള്‍ കരാര്‍ പുതുക്കിയിരുന്നു. മറ്റ് താരങ്ങള്‍ ബാഴ്‌സയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ടീമിന്റെ സ്വത്തായ മെസി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ലായിരുന്നു.
റയല്‍ മാഡ്രിഡുമായി നടന്ന എല്‍ ക്ലാസിക്കോയ്‌ക്ക് മെസിയുടെ താവ് ജോർജ് മെസി കരാർ സംബന്ധിച്ചു ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബർതമ്യുവുമായി കൂടിക്കാഴ്ച നടത്തിയെന്നു മാസിക റിപ്പോർട്ട് ചെയ്യുന്നു. ഈ കൂടിക്കാഴ്‌ചയിലാണ് മെസി ക്ലബ് മാറില്ലെന്ന തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ മെസി ബാഴ്‌സലോണയില്‍ നിന്ന് പോക്കുന്നവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.