ലഹരിക്ക് അടിമയെന്ന് വാര്‍ത്ത; മെസിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല
ബുധന്‍, 16 നവംബര്‍ 2016 (18:39 IST)
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. സഹതാരമായ എസെക്വെല്‍ ലാവെസി ലഹരി പദാര്‍ഥമായ മരിജുവാന ഉപയോഗിക്കുന്നതായി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് മെസിയും സംഘവും ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
കൊളംബിയക്കെതിരായ മത്സരശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്. സഹതാരത്തിനെതിരെ തെറ്റായ വാര്‍ത്ത നല്‍കുന്ന സാഹചര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞശേഷം വേഗം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മെസിയും സംഘവും ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാധ്യമങ്ങള്‍ ഫുട്‌ബോള്‍ ടീമംഗങ്ങളുടെ സ്വകാര്യതയെ പോലും മാനിക്കാറില്ലെന്ന് ഞങ്ങള്‍ക്കറിയാം. യാതൊരു ബഹുമാനവും നല്‍കാതെ വാര്‍ത്തകള്‍ ഉണ്ടാക്കുകയാണ്. അതിനാല്‍ ഇനിയും നിങ്ങളുമായി സഹകരിക്കാനാകില്ലെന്നാണ് രോക്ഷത്തോടെ മെസി പറഞ്ഞത്.
നേരത്തെ മെസി ബാഴ്‌സലോണ വിടുന്നുവെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. നികുതി വെട്ടിപ്പ് കേസില്‍ സ്‌പെയിനില്‍ നടക്കുന്ന കേസുകളില്‍ ബാഴ്‌സലോണയില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് മെസിയെ ചൊടിപ്പിക്കുന്നതെന്ന് സ്‌പെയിനിലെ പ്രമുഖ സ്‌പോര്‍ട്‌സ് ദിനപത്രമായ മാഴ്സ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.