ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്; റയലിന് തകര്‍പ്പന്‍ ജയം

തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (10:33 IST)
സെൽറ്റവിഗോയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയതോടെ സ്പാനിഷ് ലാലിഗയിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടുന്ന താരമെന്ന റെക്കാഡ് റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തമായി. മത്സരത്തിൽ റയൽ 3-0ത്തിന് വിജയിക്കുകയും ചെയ്തു.

ഇന്നലെ സെൽറ്റവിഗോയ്ക്കെതിരായ മത്സരത്തിൽ കളം നിറഞ്ഞ് കളിച്ച റയൽ മാഡ്രിഡിന്റെ കൂന്തമുന പതിവ് പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു. ഗോള്‍ നേടുന്നതില്‍ എപ്പോഴും വെമ്പല്‍ കാണിക്കുന്ന ക്രിസ്റ്റ്യാനോ സെൽറ്റവിഗോയ്ക്കെതിരെയും ആ മൂഡില്‍ തന്നെയായിരുന്നു. റയല്‍ താരത്തിന്റെ കാലില്‍ പന്ത് എത്തുന്ന നിമിഷം തന്നെ സെൽറ്റവിഗോയുടെ ഗോള്‍ പോസ്‌റ്റിലേക്ക് റയല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ പാഞ്ഞടുക്കുകയായിരുന്നു.

23മത്തെ ഹാട്രിക്കായിരുന്നു ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം നേടിയത്. ക്രിസ്റ്റ്യാനോ ലാലിഗയിൽ 200 ഗോളുകൾ തികയ്ക്കുകയും ചെയ്തു. റയലിന്റെ തുടർച്ചയായ 18മത് വിജയമായിരുന്നു ഇത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക