കോപ്പലിന് ബൈ; സ്റ്റുവർട്ട് പിയേഴ്സ് ബ്ലാസ്റ്റേഴ്സ് പരിശീലകനാകുമെന്നു റിപ്പോര്‍ട്ട്
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി മുന്‍ ഇംഗ്ലീഷ് താരവും പ്രമുഖ പരിശീലകനുമായ സ്റ്റുവര്‍ട്ട് പിയേഴ്സ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച സ്റ്റീവ് കൊപ്പൽ ഇക്കുറി ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സ്റ്റുവര്‍ട്ട് പിയേഴ്സനുമായി ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് സ്പോടസ് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ പരിശീലകനെ തീരുമാനിക്കാനുളള കാലാവധി ഈ മാസം 15ന് അവസാനിക്കുകയാണ്. കൊപ്പലിനെ നിലനിർത്തുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് സ്ഥിരീകരണം വരുത്തിയിട്ടുമില്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ കോപ്പല്‍ പ്രധാന പങ്കാണ് വഹിച്ചത്.