റഷ്യൻ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു

തിങ്കള്‍, 5 ജനുവരി 2015 (10:31 IST)
റഷ്യൻ ഫുട്ബോള്‍ ക്ളബ് അൻഷി മകാമ്കലയുടെ യുവതാരം ഗസാൻ മഗോ മെഡോവ് വെടിയേറ്റ് മരിച്ചു. കാറിൽ സഞ്ചരിക്കവെയാണ് താരത്തിന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുപതുകാരനായ ഗസാൻ മഗോ മെഡോവ് കാറിൽ വീട്ടിലേക്ക് പോകുന്ന സമയത്ത് ആധൂനിക തരത്തിലുള്ള തോക്കുമായെത്തിയ അക്രമി കാറിന് നേര്‍ക്ക് തുടര്‍ച്ചയായി വെടിവെക്കുകയായിരുന്നു. വെടിയേറ്റ് കാറിന്റെ ചില്ലുകളും മറ്റും തകര്‍ന്നിരുന്നു. ആക്രമി പോയ ശേഷം ഓടിയെത്തിയവര്‍ മഗോമെഡോവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. താരം സഞ്ചരിച്ചിരുന്നത് പ്രശ്നബാധിത ഭാഗത്ത് കൂടിയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

യുവതാരമായിരുന്ന മഗോമെഡോവ് അൻഷി ക്ളബിന്റെ യൂത്ത്, റിസർവ് ടീമുകളിലെ മുന്‍നിര താരമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക