കളിക്കളത്തില്‍ തലകുത്തി മറിഞ്ഞ ഫുട്ബോള്‍ താരം മരിച്ചു
സമനില ഗോള്‍ നേടിയ ആഘോഷത്തിനിടെ തലകുത്തി മറിഞ്ഞ ഫുട്ബോള്‍ താരം കളിക്കളത്തില്‍ മരിച്ചു. മിസോറാം ലീഗ് മല്‍സരത്തിനിടെ പീറ്റര്‍ ബിയാക് സാങ് സുവല എന്ന 23 കാരനാണ് മരിച്ചത്. തലകുത്തി മറഞ്ഞപ്പോള്‍ നട്ടെലിനുണ്ടായ പരുക്കാണ് മരണകാരണം. എയ്സ്വാള്‍ ആസ്ഥാനമായ ബത്ലഹേം വെങ്ത്ലാങ് എഫ്സിയുടെ കളിക്കാരനാണ് പീറ്റര്‍.
ചന്‍മാരി വെസ്റ്റ് എഫ്സിയുമായുള്ള മല്‍സരത്തിനിടെ ടീമിന് വേണ്ടി സമനില ഗോള്‍ നേടിയ ആഘോഷത്തിനിടെയാണ് മരണം സംഭവിച്ചത്. പരുക്കേറ്റ പീറ്ററിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മല്‍സരത്തിന്റെ 62മത് മിനിറ്റിലായിരുന്നു സംഭവം. മല്‍സരത്തില്‍ 3-2ന് പീറ്ററിന്റെ ടീം തോല്‍ക്കുകയും ചെയ്തു.