വാന്‍ പേഴ്‌സി യുണൈറ്റഡ് വിട്ടു; ഇനി ഫെനർ ബാഷെയുടെ താരമാകും
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഡച്ച് താരം റോബിൻ വാൻ പേഴ്സിയെ തുർക്കി ഫുട്ബോൾ ക്ളബ് ഫെനർ ബാഷെ സ്വന്തമാക്കി. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരുതാരം നാനി ഫെനർ ബാഷയിലേക്ക് എത്തിയിരുന്നു. 19 തവണ തുർക്കി ഫസ്റ്റ് ഡിവിഷൻ ചാമ്പ്യന്മാരായ ക്ളബാണ് ഫെനർബാഷെ.
മൂന്ന് വർഷം മുമ്പ് ആഴ്സനലിൽ നിന്നാണ് വാൻപേഴ്സിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നുത്. ഒരുവർഷംകൂടി ക്ളബുമായി കരാർ ബാക്കിയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാൽ ക്ളബ് താരത്തെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ സീസണിൽ 30 ഗോളുകൾ അടിച്ച വാൻ പേഴ്സിക്ക് പരിക്കാണ് പിന്നീട് തടസമായത്.