പതാക വലിച്ച് കീറാന്‍ ശ്രമം; യോഗ്യത മത്സരത്തില്‍ കൂട്ടയടി

ബുധന്‍, 15 ഒക്‌ടോബര്‍ 2014 (13:31 IST)
ഗ്രൂപ്പ് ഐയിലെ യൂറോകപ്പ് യോഗ്യത മത്സരം കളിക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. അല്‍ബേനിയ സെര്‍ബിയ മത്സരമാണ് കളിക്കാര്‍ തമ്മില്‍ കൂട്ടയടി തുടങ്ങിയതോടെ ഉപേക്ഷിച്ചത്.

ഒരു അല്‍ബേനിയന്‍ പതാകയാണ് ഇരു ടീമുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതിന് കാരണമായി തീര്‍ന്നത്. ഏതോ ആരാധകര്‍ റിമോര്‍ട്ട് കണ്‍ട്രോളില്‍ പറക്കുന്ന ഡ്രോണില്‍ ഒരു അല്‍ബേനിയന്‍ പതാക കെട്ടിവച്ച് സ്റ്റേഡിയത്തിലേക്ക് പറത്തിവിട്ടതാണ് കൂട്ടയടിക്ക് കാരണമായത്. രണ്ടാം പകുതിയില്‍ ഈ പതാക സെര്‍ബിയന്‍ തരത്തിന് മുന്നില്‍ വീണു. സെര്‍ബിയന്‍ താരം ആ പതാക കൈയിലെടുത്ത് വലിച്ച് കീറാന്‍ ശ്രമിച്ചു.

ഈ കാഴ്ച് കണ്ട അല്‍ബേനിയന്‍ കളിക്കാര്‍ കൂട്ടത്തോടെ സെര്‍ബിയന്‍ താരങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതോടെ കളി സംഘര്‍ഷത്തിലേക്ക് വഴിമാറി. ഇതോടെ കളി അവസാനിപ്പിക്കാന്‍ റഫറി മാര്‍ട്ടിന്‍ അറ്റ്കിന്‍സന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കളിക്കാര്‍ക്കെതിരെയോ രാജ്യത്തിന് എതിരെയോ നടപടിക്ക് സാധ്യതയുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക