ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്; ആഴ്‌സണലിന് തകര്‍പ്പന്‍ ജയം

വെള്ളി, 22 ഏപ്രില്‍ 2016 (10:33 IST)
ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ആഴ്സണലിനു ജയം. അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ വെസ്‌റ്റ്  ബ്രോംവിച്ച് അല്‍ബിയോണിനെയാണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്. 6, 38 മിനിറ്റുകളിലാണ് സാഞ്ചസ് ഗോള്‍ വല കുലുക്കിയത്.

തകര്‍പ്പന്‍ ജയത്തോടെ ആഴ്സണല്‍ 34 മത്സരങ്ങളില്‍നിന്ന് 63 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. ഇത്രയും മത്സരങ്ങളില്‍നിന്ന് 73 പോയിന്റുള്ള ലെസ്‌റ്റര്‍ സിറ്റിയും 68 പോയിന്റുള്ള ടോട്ടനവുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. 61 പോയിന്റുള്ള മാഞ്ചസ്‌റ്റര്‍ സിറ്റി നാലാം സ്ഥാനത്തുണ്ട്.

വെബ്ദുനിയ വായിക്കുക