ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ജയിംസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരനും മാനേജരുമായേക്കും.
കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചേരാനുള്ള ആഗ്രഹം ഡേവിഡ് ജയിംസ് പ്രകടിപ്പിച്ചത്. എന്നാല്‍ കളിക്കുന്നതിനേക്കാള്‍ ടീമിനെ പരിശീലിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഡേവിഡ് പറഞ്ഞത്.
ഇംഗ്ലണ്ടിനുവേണ്ടി 2010 ല്‍ ലോകകപ്പ് കളിച്ച ഡേവിഡ് മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആസ്റ്റര്‍വില്ല തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഐസ്ലാണ്ടിലെ ചില ക്ലബ്ബുകളില്‍ കളിക്കാരനും മാനേജരുമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
സച്ചിന്റേയും വ്യവസായിയായ പ്രസാദ് പൊറ്റ്ലൂരി യുടേയും ഉടമസ്ഥയിലുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്