ക്രിസ്‌റ്റിയാനോ കരിയര്‍ അവസാനിപ്പിക്കുന്നത് ഏത് ക്ലബിലെന്ന് വ്യക്തമായി

തിങ്കള്‍, 7 നവം‌ബര്‍ 2016 (13:26 IST)
റയൽ മാഡ്രിഡിന്റെ സ്റ്റാർ സ്ട്രൈക്കറും ഗോളടി യന്ത്രവുമായ ക്രിസ്‌റ്റിയാനോ റൊണാൾഡോയുമായുള്ള കരാർ ദീർഘിച്ചിച്ചു. 2021 ജൂൺവരെയാണ് താരവുമായുള്ള കരാർ ക്ലബ് ദീർഘിപ്പിച്ചത്.

ക്രിസ്റ്റ്യാനോയുമായുള്ള നിലവിലെ കരാർ 2018 ജൂൺവരെയാണുള്ളത്. തിങ്കളാഴ്ച 31 കാരനായ പോർച്ചുഗൽ താരം പുതിയ കരാർ ഒപ്പിട്ടു. ഇതോടെ കരിയർ മുഴുവൻ റയലിൽ റോ കളിച്ചുതീർക്കുമെന്നാണ് കരുതുന്നത്.

അതേസമയം, റൊണാൾഡോയെ പ്രശംസിച്ചും പിന്തുണച്ചും റയലിന്റെ പരിശീലകനും ഫ്രഞ്ച് പടയുടെ മുന്‍ സൂപ്പര്‍ ‌സ്റ്റാറുമായിരുന്ന സിനദിന്‍ സിദാന്‍ രംഗത്തെത്തി.

റൊണാൾഡോ എല്ലായ്‌പ്പോഴും ഗോളടിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു. മിക്കപ്പോഴും അദ്ദേഹം ഗോള്‍ നേടുകയും ചെയ്യുന്നു. അപൂര്‍വ്വം മത്സരങ്ങളില്‍ മാത്രമാണ് അതുണ്ടാകാതെ പോകുന്നത്. ആ ഒരു കാരണം കൊണ്ട് അദ്ദേഹത്തിന്റെ കളി മോശമെന്ന് പറയാനാകില്ലെന്നും സിദാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക