'സിംഹത്തിന്റെ പല്ല് കൊഴിഞ്ഞുതുടങ്ങി'; റൊണാള്‍ഡോയുടെ കളി കണക്കുകള്‍ കണ്ട് ബോധംകെട്ട് സോഷ്യല്‍ മീഡിയ, മോശം റെക്കോര്‍ഡും !

ശനി, 3 ഡിസം‌ബര്‍ 2022 (15:33 IST)
പോര്‍ച്ചുഗലിന് തലവേദനയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോശം ഫോം. ഫിഫ പുറത്തുവിട്ട കണക്കുകളിലാണ് റൊണാള്‍ഡോ മോശം റെക്കോര്‍ഡിന് അര്‍ഹനായിരിക്കുന്നത്. കളിക്കളത്തില്‍ റൊണാള്‍ഡോയ്ക്ക് യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിന് വേണ്ടി റൊണാള്‍ഡോ കളിച്ചത് 65 മിനിറ്റോളം മാത്രമാണ്. രണ്ടാം പകുതിയിലെ 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ റൊണാള്‍ഡോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. മത്സരത്തിലുടനീളം വരുത്തിയ പിഴവുകള്‍ കാരണമാണ് റൊണാള്‍ഡോയെ വേഗം സബ്സ്റ്റിറ്റിയൂട്ട് ചെയ്തതെന്നാണ് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 
ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റേറ്റിങ് 5.11 മാത്രമാണ്. ഖത്തര്‍ ലോകകപ്പില്‍ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും മോശം റേറ്റിങ്ങുകളില്‍ അഞ്ചാം സ്ഥാനത്താണ് ഇത്. മോശം റെക്കോര്‍ഡില്‍ ക്രിസ്റ്റിയാനോയ്ക്ക് മുന്‍പുള്ളത് രണ്ട് കോസ്റ്ററിക്ക താരങ്ങളും വെയ്ല്‍സ്, ഘാന എന്നീ ടീമുകളുടെ ഓരോ താരങ്ങളുമാണ്. എന്നാല്‍ ഈ നാല് പേരും ഡിഫന്റര്‍മാരാണ്. മോശം റെക്കോര്‍ഡില്‍ ആദ്യ അഞ്ച് പേരെ എടുത്താല്‍ അതില്‍ ആദ്യം വരുന്ന സ്‌ട്രൈക്കര്‍ റൊണാള്‍ഡോ ആണെന്നാണ് ഫിഫ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍