ക്രിസ്റ്റ്യാനോ ലോകത്തിന്റെ വേദനയ്‌ക്കൊപ്പം; നേപ്പാളിലെ കുട്ടികൾക്ക് 50 കോടി

ഞായര്‍, 10 മെയ് 2015 (16:14 IST)
പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവും റയല്‍ മാഡ്രിഡിന്റെ കൂന്തമുനയുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണയും ലോകത്തിന്റെ വേദനയ്‌ക്കൊപ്പം പങ്കാളിയായി. ഭൂകമ്പം തരിപ്പണമാക്കിയ നേപ്പാളിലെ കുട്ടികളുടെ തുടര്‍ന്നുള്ള ജീവിതത്തിനായി 50 കോടി രൂപയാണ് റൊണാൾഡോ സംഭാവന നൽകിയത്.

ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ ജീവിതം താറുമാറായപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി  റൊണാൾഡോ ട്വിറ്ററിലൂടെ ലോകത്തോട് സഹായത്തിനായി അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് സ്വന്തം അക്കൗണ്ടിൽ നിന്ന് 50 കോടി രൂപ നൽകുകയായിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള സന്തര്‍ഭങ്ങളില്‍ പങ്കാളിയാകാൻ റൊണാൾഡോ ശ്രദ്ധിച്ചിരുന്നു. 2004 സൂനാമിക്കു ശേഷം ഇന്തോനേഷ്യയില്‍ രക്ഷാപ്രവർത്തനത്തിൽ നേരിട്ടു പങ്കാളിയായ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക