കോപ്പയില്‍ അമേരിക്കന്‍ ആക്രമണം; കോസ്റ്റാറിക്ക തരിപ്പണമായി
കോപ്പ അമേരിക്ക ഫുട്ബോളിൽ കോസ്റ്ററിക്കെതിരെ അമേരിക്കയ്ക്ക് വമ്പന്‍ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് യുഎസ് കോസ്റ്റാറിക്കയെ തകർത്തത്. വിജയത്തിലൂടെ യുഎസിന് ക്വാർട്ടർ പ്രവേശനത്തിനുള്ള സാധ്യതകൾ വർദ്ധിച്ചു.
ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ അമേരിക്കയ്ക്കെതിരെ ഒരു ഗോളുപോലും കോസ്റ്ററിക്കക്ക് നേടാന്‍ കഴിഞ്ഞില്ല. അദ്യപകുതി പൂർത്തിയാകും മുമ്പു തന്നെ അമേരിക്ക മൂന്ന് ഗോളുകൾ നേടി ശക്തമായ സ്വാധീനം ഉറപ്പിച്ചിരുന്നു.
അമേരിക്കന്‍ മുന്നേറ്റങ്ങള്‍ കൂടുതല്‍ കണ്ട മത്സരത്തില്‍ ക്ലിന്റ് ഡെംപ്സിയാണ് അമേരിക്കയ്ക്കായി ആദ്യ ഗോൾ നേടിയത്.
ജെർമെയ്ൻ ജോൺസ് രണ്ടാം ഗോൾ നേടി. ബോബി വുഡിന്റെ മൂന്നാംഗോൾ അമേരിക്കയുടെ ജയം ഉറപ്പാക്കി. ഗ്രഹാം സുസിയുടെ നാലാം ഗോളിലൂടെ കോസ്റ്ററിക്കയ്ക്കുമേൽ അമേരിക്ക ആധികാരിക ജയം നേടി. അതേസമയം കോസ്‌റ്റോറിക്ക മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അമേരിക്കന്‍ പ്രതിരോധത്തില്‍ തട്ടി അവയെല്ലാം വിഭലമാകുകയായിരുന്നു.