ചിലി ചിത്രത്തിലില്ല; ലോകം കീഴടക്കിയത് മെസിയുടെ വിരമിക്കല്‍ വാര്‍ത്ത

തിങ്കള്‍, 27 ജൂണ്‍ 2016 (19:32 IST)
കോപ്പ അമേരിക്ക ശദാബ്ദി ടൂര്‍ണമെന്റില്‍ ചിലി കപ്പുയര്‍ത്തിയിട്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ലയണല്‍ മെസി. ഫൈനലില്‍ ചിലി വിജയിച്ചിട്ടും ലോക മാധ്യമങ്ങള്‍ ആഘോഷിച്ചത് മെസിയുടെ വിരമിക്കല്‍ തീരുമാനമായതോടെ ചിലിയുടെ ജയം ശ്രദ്ധയാകര്‍ഷിക്കാതെ പോയി.

കോപ്പ അമേരിക്കയിലെ അപ്രതീക്ഷിത തോല്‍‌വിയില്‍ മനംനൊന്ത് അര്‍ജന്റീനന്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി വിരമിച്ചതാണ് ചിലിയുടെ ജയത്തിന് മാറ്റ് കുറച്ചത്. ചിലി ജയം ആഘോഷിക്കവെയാണ് ഫുട്‌ബോളിന്റെ മിശിഹയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന തീരുമാനമുണ്ടായത്.

താന്‍ കളി മതിയാക്കുകയാണെന്നും, ടീമിനായി പരമാവധി ശ്രമിച്ചെന്നും മെസി പറഞ്ഞതോടെ ഗ്യാലറികള്‍ക്കൊപ്പം ഫുട്‌ബോള്‍ ലോകവും ഞെട്ടുകയായിരുന്നു. ഇതോടെ ചിലിയുടെ ആഘോഷങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ മെസിക്ക് ചുറ്റം വട്ടമിട്ടു.
ഇതോടെ ചിലി താരങ്ങളും മെസിയുടെ അടുത്തെത്തി. ലോകകപ്പ് ഫൈനലില്‍ പോലും കരയാത്ത മെസിയെ ആശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്‌തു. മെസിയുടെ വിരമിക്കല്‍ തീരുമാനം അതിവേഗം പ്രചരിച്ചതോടെ ചിലിയുടെ വിജയവാര്‍ത്തയുടെ സ്ഥാനം രണ്ടാമതായി.

വെബ്ദുനിയ വായിക്കുക