മത്സരം തുടങ്ങി 72-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഇക്വഡോറിന്റെ അലക്‌സാണ്ടര്‍ ഡോമിന്ഗ്വസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഗോളാക്കിമാറ്റിയത്. 87-ാം മിനിറ്റിലായിരുന്നു മാര്‍സേലോ നല്‍കിയ മനോഹരമായ പാസ് ഗോള്‍ വലയിലെത്തിച്ച് ഗബ്രിയല്‍ ജീസസ് ബ്രസീലിന് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്‍.