രണ്ടാം പകുതിയിൽ സമനില ഗോൾ നേടുന്നതിന് ബ്രസീലിന് സുവർണാവസരം ലഭിച്ചെങ്കിലും ഫെർണാണ്ടീഞ്ഞോയുടെയും വില്യന്റെയും ഷോട്ടുകൾ പോസ്റ്റിലിടിച്ചു മടങ്ങുകയായിരുന്നു.
നെയ്മർ മെൽബണിൽ ബ്രസീലിനായി കളിക്കാതിരുന്ന മത്സരത്തില്‍ ലയണൽ മെസി അർജന്റീനയ്ക്കായി ജേഴ്‌സിയണിഞ്ഞെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം ഭേദിക്കാന്‍ അദ്ദേഹത്തിനായില്ല. ഡഗ്ലസ് കോസ്റ്റ, ഗബ്രിയേൽ ജീസസ്, ഫിലിപ്പെ കുടീന്യോ, ഫെർണാണ്ടിഞ്ഞോ, ഡേവിഡ് ലൂയിസ്, വില്ലിയൻ തുടങ്ങിയവർ മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങി.
അർജന്റീനയുടെ പരിശീലകനായി സ്ഥാനമേറ്റശേഷം ജോർജ് സാംപോളിയുടെ ആദ്യ മത്സരമായിരുന്നു ബ്രസീലിനെതിരായത്. 2012നു ശേഷം ബ്രസീലിനെതിരെ അർജന്റീനയുടെ കന്നി വിജയമാണിത്. ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കാനാകാതെ ഉഴറുന്ന അർജന്റീനയ്ക്ക് ബദ്ധവൈരികളായ ബ്രസീലിനെതിരായ വിജയം ആശ്വാസമാകും.