റയല്‍ മഡ്രിഡിനെതിരെ അര്‍ജന്റീനയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഏയ്ഞ്ചല്‍ ഡി മരിയ. ജര്‍മനിക്കെതിരായ 2014 ലോകകപ്പ് ഫൈനലില്‍ കളിക്കരുതെന്ന് റയല്‍ മഡ്രിഡ് കത്തിലൂടെ ആവശ്യപ്പെട്ടുവെന്നാണ് മരിയ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ കാര്യത്തെക്കുറിച്ച് റയല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജര്‍മനിക്കെതിരായ ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ അന്നു രാവിലെയാണ് കത്ത് കിട്ടിയത്. ഫൈനലില്‍ കളിക്കരുതെന്നായിരുന്നു കത്തിലൂടെ റയല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ കത്ത് വായിച്ചയുടന്‍ കീറി കളയുകയായിരുന്നുവെന്ന് ഏയ്ഞ്ചല്‍ ഡി മരിയ വ്യക്തമാക്കി. പരുക്കില്‍ നിന്നു മുക്തനായ ഞാന്‍ കളിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. താന്‍ ഇക്കാര്യം സാബല്ലയോട് പറഞ്ഞുരുന്നുവെന്നും മരിയ പറഞ്ഞു.
ടീം ഉടമ ഫ്ളോറന്‍സോ പെരസുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നും. എന്നാല്‍ ടീമംഗങ്ങളുമായി നല്ല ചങ്ങാത്തത്തിലുമായിരുന്നു. പ്രത്യേകിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഡി മരിയ പറഞ്ഞു. താന്‍ റയല്‍ വിടുന്ന സമയത്ത് ക്രിസ്റ്റ്യാനോ എനിക്ക് വേണ്ടി ഒരുപാട് വാദിച്ചിരുന്നു. ക്രിസ്റ്റ്യാനോയും അധികകാലം റയലില്‍ തുടരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊളംബിയന്‍ താരം ഹാമെസ് റോഡ്രിഗസിനെയും ജര്‍മന്‍ താരം ടോണി ക്രൂസിനെയും റയലില്‍ എത്തിച്ചതോടെയാണ് മരിയ റയല്‍ വിട്ടത്. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ് ഡി മരിയ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.