വലതു കാല്‍ത്തുടയുടെ പേശിക്കു പരുക്കേറ്റ അര്‍ജന്റീനയുടെ താരം എയ്ഞ്ചല്‍ ഡി മരിയക്ക് ലോകകപ്പ് സെമിഫൈനല്‍ ഫൈനല്‍ മത്സരങ്ങള്‍ നഷ്ടമാകും. ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടര്‍ഫൈനലിനിടെ ഗോളിലേക്കു ഷോട്ട് എടുക്കുന്നതിനിടെയാണു എയ്ഞ്ചല്‍ ഡി മരിയക്ക് പരിക്കേറ്റത്.മൈതാനത്തു വീണ മരിയ തുടര്‍ന്ന് മത്സരത്തില്‍ കളിച്ചിരുന്നില്ല
അര്‍ജന്റീനയ്ക്കുവേണ്ടി മികച്ച പ്രകടനമാണ് ലോകകപ്പിലുടനീളം എയ്ഞ്ചല്‍ ഡി മരിയ പുറത്തെടുത്തത്.ഇരുപത്തിനാലു വര്‍ഷത്തിനു ശേഷം ആദ്യമായി ലോകകപ്പിന്റെ സെമിയിലെത്തുന്ന അര്‍ജെന്റീനയ്ക്ക് എയ്ഞ്ചല്‍ ഡി മരിയയുടെ നഷ്ടം തലവേദനയാകും