സ്‌പെയിനിൽ ഇന്ന് എൽ-ക്ലാസിക്കോ, റയൽ ഇറങ്ങുന്നത് റാമോസ് ഇല്ലാതെ

ശനി, 10 ഏപ്രില്‍ 2021 (16:00 IST)
സ്പാനിഷ് ലീഗ് ഫുട്ബോളി ഇന്ന് വമ്പൻ‌മാർ തമ്മിൽ ഏറ്റുമുട്ടും. കിരീടപോര‌ട്ടത്തിൽ ഏറെ നിർണായകമായ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് രാത്രി പന്ത്രണ്ടരയ്‌ക്ക് ബാഴ്‌സലോണയെ നേരിടും. സീസണിലെ ആദ്യ എൽ ക്ലാസിക്കോ റയലിന്റ ഹോം ഗ്രൗണ്ടിലാണ് നടക്കുക.
 
അതേസമയം പരിക്കേറ്റ സെർജിയോ റാമോസ് ഇല്ലാതെയാകും റയൽ ഇന്നിറങ്ങുക. ബാഴ്‌സലോണ നായകൻ ലിയോണൽ മെസ്സി 2017ന് ശേഷം എൽ ക്ലാസിക്കോയിൽ ഗോൾ നേടിയിട്ടില്ല. 29 കളിയിൽ 65 പോയിന്റുള്ള ബാഴ്‌സലോണ ലീഗിൽ രണ്ടാമതും 63 പോയിന്റുള്ള റയൽ മൂന്നും സ്ഥാനത്തുമാണ്. 66 പോയിന്റുള്ള അത്‍ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. .

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍