കേരളത്തിന്‍റെ പ്രതിനിധികളായ വിവാകേരള ഫുട്ബോള്‍ ക്ലബ്ബ് ഇരട്ട വിജയം നേടി. ഫെഡറേഷന്‍ കപ്പ് യോഗ്യതയിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നൈക്കി അണ്ടര്‍ -15 പ്രീമിയര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിലും വിജയം കണ്ടെത്തി
സീനിയര്‍ ടീം ഫെഡറേഷന്‍ കപ്പ് യോഗ്യതയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയെ 2-1 നാണ് കീഴടക്കിയത്. പന്ത്രണ്ടാം മിനിറ്റില്‍ സി എസ് സബീത്തും നാല്‍പ്പത്തെട്ടാം മിനിറ്റില്‍ വി കെ ഷിബിന്‍ലാലുമായിരുന്നു സ്കോറര്‍മാര്‍. ചെന്നൈയുടെ ഗോള്‍ ദാത്യൂസ് കണ്ടെത്തി.
മികച്ച ഒത്തിണക്കത്തോടെയുള്ള ഫുട്ബോളായിരുന്നു വിവ കാഴ്ച വച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നൈക്കി അണ്ടര്‍-15 ഫുട്ബോളില്‍ വിവയുടെ കുട്ടികള്‍ 3 -0 നു പോണ്ടിച്ചേരി കോച്ചിംഗ് സെന്‍റാറിനെ പരാജയപ്പെടുത്തി. അഭിജിത്തും ജിനുവുമായിരുന്നു സ്കോറര്‍മാര്‍.