ലോകഫുട്ബോളിന്‍റെ രാജകുമാരന്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ തന്നെ. അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയെയും സ്പെയിനിന്‍റെ ഫെര്‍ണാണ്ടോ ടോറസിനെയും പിന്തള്ളിയാണ് റൊണാള്‍ഡൊ ഫിഫ ലോക ഫുട്ബോളര്‍ ആയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ഫിഫയുടെ മികച്ച താരമാകുന്ന ആദ്യ താരം കൂടിയാണ് റൊണാള്‍ഡോ. സൂറിച്ചിലെ ഫിഫയുടെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ റോണാള്‍ഡ്യ്ക്ക് പുരസ്കാരം സമ്മാനിച്ചു.
ബാര്‍സലോന സ്ട്രൈക്കര്‍ ലയണല്‍ മെസ്സി രണ്ടാമത്തെ മികച്ച കളിക്കാരനായപ്പോള്‍ ലിവര്‍പൂള്‍ താരമായ ടോറസ് മൂന്നാം സ്ഥാനത്തെത്തി. ബ്രസീലിന്‍റെ ഫുട്ബോള്‍ വിസ്മയം മാര്‍ത്തയാണ് മികച്ച വനിതാ താരം. മൂന്നാം തവണയാണ് മാര്‍ത്ത അവാര്‍ഡിനര്‍ഹയാവുന്നത്. മാന്യമായ കളിക്കുള്ള ഫെയര്‍പ്ലേ പുരസ്കാരം അര്‍മീനിയയും തുര്‍ക്കിയും പങ്കിട്ടു. ഫിഫ പ്രസിഡന്‍റിന്‍റെ പ്രത്യേക അവാര്‍ഡ് വനിതാ ഫുട്ബോളിനായി നല്‍കി.
" ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിത്. ഏറ്റവും സന്തോഷം നിറഞ്ഞതും. ഈ അവാര്‍ഡ് എന്റെ കുടുംബത്തിനായി സമര്‍പ്പിക്കുന്നു. ക്ലബിനും എനിക്കും മികച്ച സീസണായിരുന്നു കഴിഞ്ഞത്. അതിനു വഴിയൊരുക്കിയത് കോച്ചിന്റെ മിടുക്കാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന മഹത്തായ ക്ലബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.അവാര്‍ഡ് സ്വീകരിച്ച ശേഷം റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററിനായി പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത റോണാള്‍ഡോയുടെ മികവാണ് അദ്ദേഹത്തെ പുരസ്കാരത്തിനര്‍ഹനാക്കിയത്. ശക്തമായ പോരാട്ടം നടത്തിയ ലയണല്‍ മെസിക്കും ടോറസിനും ക്രെഡിറ്റില്‍ കിരീട നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോറ്യുടെ ബൂട്ടില്‍ പിറന്ന 42 ഗോളുകളായിരുന്നു മാഞ്ചസ്റ്ററിന്‍റെ കുതിപ്പിനു കരുത്തായത്.
ബ്രസീല്‍ താരം കക്കയും സ്പെയിന്‍ താരം സേവി ഫെര്‍ണാണ്ടസുമായിരുന്നു അദ്യ അഞ്ചിലെ മറ്റ് താരങ്ങള്‍. ഫിഫയിലെ അംഗങ്ങളായ 208 രാജ്യങ്ങളിലെ പരിശീലകരും ക്യാപ്റ്റന്‍മാരുമാണ് ലോക ഫുട്ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ 136 വോട്ടുകള്‍ റോണാള്‍ഡൊയ്ക്ക് അനുകൂലമായപ്പോള്‍ 76 വോട്ടുകളാണ് മെസ്സിക്ക് അനുകൂലമായി വീണത്.