ഫിഗോയക്ക് പരുക്ക്

മുന്‍നിര താരങ്ങളുടെ പരുക്ക് കാരണം വലയുന്ന ഇറ്റാലിയന്‍ ക്ലബ്ബ് ഇന്‍റര്‍ മിലാന് വീണ്ടും തിരിച്ചടി. ക്ലബ്ബിന്‍റെ മധ്യനിരയിലെ കരുത്തന്‍ ലൂയിസ് ഫിഗോയാണ് ഏറ്റവും ഒടുവില്‍ പരുക്കിന്‍റെ പിടിയിലായിരിക്കുന്നത്.

ഞായറാഴ്ച ടൂറിനില്‍ ജുവെന്‍റസുമായി നടന്ന മത്സരത്തിനിടയിലാണ് ഫിഗോയ്ക്ക് കാല്‍പാദത്തിന് പരുക്കേറ്റത്. അദ്ദേഹത്തിന് നിരവധി വൈദ്യ പരിശോധനകള്‍ നടത്തിയെന്നും പരുക്ക് ഭേദമാകാന്‍ ശസ്ത്രക്രീയ വേണ്ടി വരുമെന്നും ഇന്‍റര്‍ മിലാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന് എത്ര നാള്‍ കളത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുമെന്ന് ക്ലബ്ബ് വെളിപ്പെടുത്തിയില്ല.

തന്‍റെ മുപ്പത്തഞ്ചാം പിറനാളിലാണ് ജുവാന്‍റെസിന്‍റെ പവേല്‍ നെദ്‌വേദുമായി പന്തിന് വേണ്ടി നടത്തിയ പോരാട്ടത്തിനിടയില്‍ ഫിഗോയക്ക് പരുക്കേറ്റത്.

പരുക്ക് കാരണം മാര്‍ക്കോ മറ്റരാസി,പാട്രിക്ക് വിയേര,ദെജാന്‍ സ്റ്റാന്‍കോവിക്ക് എന്നീ മുന്‍നിര താരങ്ങളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഇന്‍ററിന് ഫീഗോയുടെ പരുക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക