നെയ്മര്‍ കേരളത്തിലേക്ക്; ചികിത്സ തേടി ബ്രസീലില്‍ നിന്ന് ഉമ്മന്‍ ചാണ്ടിക്ക് കോള്‍
പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്‌മര്‍ ചികിത്സയ്ക്കായി കേരളത്തിലെത്തിയേക്കും.നെയ്‌മര്‍ക്ക് ആയുര്‍വേദ ചികിത്സതേടി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. നെയ്മറുടെ പരിക്ക് സംബന്ധിച്ചുള്ള രേഖകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
നെയ്മറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. നേരത്തെ ലോങ്ജമ്പ് താരം ടി.സി. യോഹന്നാന് സമാനമായ പരിക്ക് നേരിട്ടപ്പോള്‍ ആയുര്‍വേദ ചികിത്സയാണ് തേടിയിരുന്നത്. ഇത്തരം പരിക്കുകള്‍ക്ക് കേരളത്തിലെ ആയുര്‍വേദ ചികിത്സ ഫലപ്രദമാണെന്നാണ് കരുതപ്പെടുന്നത്.
നെയ്മറിന്റെ പരിക്ക് സംബന്ധിച്ച രേഖകള്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ ഡോക്‌ടര്‍മാര്‍ പരിശോധിച്ചു വരികയാണ്. നെയ്‌മറിന്റെ പരുക്ക് ഭേദമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് രേഖകള്‍ പരിശോധിക്കുന്ന വിദഗ്‌ദ്ധ സഘം