നീലപ്പട ചെമ്പടയ്ക്ക് നേരെ

Webdunia
PROPRO
യുവേഫ ചാമ്പ്യന്‍‌സ് ലീഗില്‍ ഇന്ന് ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം മുറുകും. രണ്ടാം പാദ സെമിയില്‍ പ്രീമിയര്‍ ലീഗ് മുമ്പന്‍‌മാരായ ചെല്‍‌സി അട്ടിമറി രാജാക്കന്‍മാരും കഴിഞ്ഞ രണ്ടാം സ്ഥാനക്കാരുമായ ലിവര്‍പൂളിനെ നേരിടും. ലിവര്‍പൂളിന്‍റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും തമ്മിലെ മത്സരം 1-1 നു അവസാനിച്ചിരുന്നു.

ചെല്‍‌സിയുടെ തട്ടകമായ സ്റ്റാം ഫോര്‍ഡ് ബ്രിഡ്‌ജിലാണ് മത്സരമെന്നത് ചെല്‍സിയെ സന്തോഷിപ്പിക്കുന്നു. സ്വന്തം മണ്ണില്‍ കൂടുതല്‍ കരുത്തരാണ് ചെല്‍‌സി എന്ന് സ്റ്റീവന്‍ ജെറാഡിനും സംഘത്തിനും നന്നായി അറിയാം. പോരാത്തതിനു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെടുത്തിയതിന്‍റെ ആത്‌മവിശ്വാസത്തില്‍ ആണ് ചെല്‍‌സി.

കഴിഞ്ന മത്സരത്തില്‍ ജോണ്‍ ആര്‍നെ റീസിന്‍റെ സെല്‍ഫ് ഗോള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ മത്സരം ലിവര്‍പൂളിനു കാര്യമായ സമ്മര്‍ദ്ദം ഉയര്‍ത്തുകയില്ലായിരുന്നു. അവേ ഗോളിന്‍റെ ആനുകൂല്യം ചെല്‍‌സിക്കുണ്ട്. എന്നിരുന്നാലും ചാമ്പ്യന്‍‌സ് ലീഗില്‍ മിക്ച്ച റെക്കോഡാണ് റാഫേല്‍ ബെനിറ്റ്‌സിന്‍റെ സംഘത്തിനുള്ളത്. അവരുടെ കളിക്കാര്‍ ഫോമിലുമാണ്.

ആര്‍നെ റീസിനു പകരം ഇത്തവണ ബ്രസീലുകാരന്‍ ഫാബിയോ ഒറേഒലിയോയെ വേണമെങ്കിലും ഇറക്കിയേക്കാം. സാമി ഹൈപ്പിയ, ജാമി കാരിഗര്‍, അല്‍‌വാരോ അര്‍ബെലോവ സ്റ്റീവ് ഫിന്നന്‍ എന്നിവര്‍ തിരിച്ചെത്തും. അപ്പോള്‍
മറുവശത്ത് മാതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മത്സരത്തില്‍ ഇല്ലാതിരുന്ന ലാം‌പാര്‍ഡ് കളിക്കും.

പരിശീലകന്‍ ജോസ് മൊറീഞ്ഞോയ്-ക്ക് കഴിയാതിരുന്നത് ആവ്‌റം ബ്രാന്‍ഡിനു കഴിയുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വീണ്ടും ഒരു ഫൈനല്‍ കൂടി ബെനിറ്റ്‌സും ലക്ഷ്യമിടുന്നു. ഇപ്പ്പോല്‍ തന്നെ ചെല്‍‌സി മുന്നേറ്റക്കാരം ദിദിയന്‍ ദ്രോഗ്ബയെ ഡൈവര്‍ എന്നു വിളിച്ച് പരിഹസിച്ച് മാനസീക മുന്‍ തൂക്കം നേടാന്‍ ബെനിയ്റ്റ്‌സ് ശ്രമിക്കുന്നുണ്ട്.