ക്രിസ് ഗെയില്‍ ക്രിക്കറ്റ് വിടാന്‍ ഒരുങ്ങുന്നു; ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി കളിക്കും!

ചൊവ്വ, 7 ജൂണ്‍ 2016 (13:10 IST)
വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇത്തരമൊരു ചര്‍ച്ചകള്‍ക്ക് കാരണം. ക്രിക്കറ്റ് കഴിഞ്ഞാല്‍ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് ഫുട്ബോള്‍ ആണെന്ന് താരം മുന്‍പുതന്നെ വ്യക്തമാക്കിയതാണ്. ഇഗ്ലീഷ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണ് താരത്തിന്റെ ഇഷ്ട ടീം. 
 
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച ഗെയില്‍ സ്റ്റേഡിയത്തിന് പുറത്തുവച്ച് ഒരു ചിത്രവും എടുത്തു. ‘പുതിയ മേനേജറുമായുള്ള ചര്‍ച്ചകള്‍ നല്ലരീതിയില്‍ നടന്നു. എന്റെ ഉപാദികള്‍ അംഗീകരിച്ചാല്‍ ഞാന്‍ ഉടന്‍ തന്നെ മാഞ്ചസ്റ്ററുമായി കരാര്‍ ഒപ്പിടും’- ചിത്രത്തിന് താഴെ ഗെയില്‍ കുറിച്ച ഈ വചകങ്ങളാണ് ആരാധകരില്‍ ആശയക്കുയപ്പം സൃഷ്ടിച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു.
 
എന്നാല്‍ ജീവിതം എപ്പോഴും നന്നായി ആസ്വദിക്കാറുള്ള ഗെയിലിന്റെ ഒരു തമാശമാത്രമാണ് ഈ വാചകങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക