ക്രിസ്ത്യാനോ പ്രൊഫഷണല്‍ താരം

തിങ്കള്‍, 28 ഏപ്രില്‍ 2008 (11:16 IST)
PROPRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മികച്ച ഗോളടിയിലൂടെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നയിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ മികച്ച പ്രൊഫഷണല്‍ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ നേട്ടം ക്രിസ്ത്യാനോയെ തേടിയെത്തുന്നത്.

ലിവര്‍പൂള്‍ താരം സ്റ്റീവന്‍ ജറാഡിനെയും മുന്നേറ്റക്കാരന്‍ ഫെര്‍ണാണ്ടോ ടോറസിനെയും പോര്‍ട്ട്‌‌സ്മൌത്ത് ഗോളി ഡെവിഡ് ജെയിം‌സിനെയും മറികടന്നാണ് ക്രിസ്ത്യാനോ മികച്ച വിജയം കണ്ടെത്തിയത്. മദ്ധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ സൃഷ്ടിക്കുന്ന ക്രിസ്ത്യാനോ രണ്ട് സീസണായി മാഞ്ചസ്റ്ററിനായി നടത്തിയ പ്രകടനങ്ങള്‍ അവിസ്മരണീയമാണ്.

ഇരുപത്തിമൂന്ന്‌‌ കാരനായ ക്രിസ്ത്യാനോ ഈ സീസണില്‍ ഇതുവരെ 38 ഗോളുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിഡിനായി കണ്ടെത്തി. പുറമേ ചാമ്പ്യന്‍‌സ് ലീഗില്‍ ക്ലബ്ബിനെ സെമി വരെയെത്തിച്ചു. അതേ സമയം മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് ആഴ്‌സണലിന്‍റെ സ്പെയിന്‍ താരം സെസ്ക്ക് ഫാബ്രിഗാസ് നേടിയെടുത്തു.

സഹ താരങ്ങളായ ഇമ്മാനുവേല്‍ അഡൊബായേര്‍, ലിവര്‍പൂളിന്‍റെ ഫെര്‍ണാണ്ടോ ടോറസ്, ഗബ്രിയേല്‍ ആഗണ്‍ ലാര്‍, ആഷ്‌ലി യംഗ് എന്നിവരെ മറികടന്നാണ് സ്പാനിഷ് ദേശീയ താരം അവാര്‍ഡിന് അര്‍ഹനായത്. കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡ് നേടിയതും ക്രിസ്ത്യാനോ ആയിരുന്നു. എന്നാല്‍ ചടങ്ങിന് പോര്‍ച്ചുഗീസ് താരം എത്തിയില്ല.

പകരം പരിശീലകന്‍ അലക്‍സ് ഫെര്‍ഗൂസനാണ് ട്രോഫി ഏറ്റ് വാങ്ങിയത്. ചൊവ്വാഴ്ച ബാഴ്‌സിലോണയ്‌ക്ക് എതിരെ ചാമ്പ്യന്‍സ്‌ലീഗ് രണ്ടാം പാദ സെമി നടക്കാനിരിക്കെ കടുത്ത പരിശീലനത്തിലാണ് ക്രിസ്ത്യാനോ. സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഗോളടിക്കാതെ മടങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക