ഇംഗ്ലീഷ് മുമ്പന്‍മാരായ ആഴ്സണല്‍, സ്പാനിഷ്ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ യുവേഫ ചാമ്പ്യന്‍സ്‌ലീഗില്‍ വമ്പന്‍ വിജയം ആഘോഷിച്ചു. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ഇംഗ്ലീഷ് ക്ലബ്ബ് ട്വന്‍റിയെ ആണ് ആഴ്സണല്‍ മറിച്ചതെങ്കില്‍ ഷാല്‍ക്കേയെയാണ് ഇതേ സ്കോറിനു അത്‌ലറ്റികോ മറിച്ചത്.
ആദ്യ പാദ മത്സരത്തില്‍ 2-0 നു ജയിച്ചതിന്‍റെ ആനുകൂല്യത്തില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ച ആഴ്സണല്‍ ഫ്രഞ്ച് താരങ്ങളായ നസ്രി, ഗല്ലാസ് ഇംഗ്ലീഷ് താരമായ തിയോ വാല്‍ക്കോട്ട് ഡെന്‍മാര്‍ക്ക് താരം നിക്കോളാസ് ബെന്‍ഡെറ്റ്നര്‍ എന്നിവരുടെ ഗോളുകളിലാണ് വിജയം ആഘോഷിച്ചത്. ആദ്യ പാദത്തിലെ വിജയത്തോടെ അഗ്രിഗേറ്റ് സ്കോര്‍ 6-0 ആയി.
കളിയുടെ ഇരുപത്തേഴാം മിനില്‍ പുതിയ കരാര്‍ക്കാരന്‍ സമീര്‍ നസ്രിയുടെ ഗോളടിയോടെയാണ് ആഴ്സണല്‍ തുടങ്ങിയത്. നസ്രിയുടെ ഉജ്വല ഫിനിഷിംഗിനു ശേഷം വില്യം ഗള്ളാസ് സ്കോര്‍ ഉയര്‍ത്തി. ജര്‍മ്മന്‍ ക്ലബ്ബ് ഷാല്‍ക്കേയ്ക്ക് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരികയായിരുന്നു.
ആദ്യ മത്സരത്തില്‍ ഒരു ഗോള്‍ ജയം സമ്പാദിച്ച ജര്‍മ്മന്‍ മുന്നേറ്റത്തെ ശക്തമായി പിടിച്ചു നിര്‍ത്തിയ സ്പാനിഷ് ക്ലബ്ബ് 4-1 നായിരുന്നു വിജയം കണ്ടെത്തിയത്.1997 നു ശേഷം ആദ്യമായിട്ടാണ് സ്പാനിഷ് ടീം ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എത്തിച്ചേരുന്നത്. ഒരാഴ്ച മുമ്പ് ഗെത്സിങ്കെര്‍ഷനില്‍ 1-0 നേറ്റ പരാജയത്തിനു തിരിച്ചടി നല്‍കുകയായിരുന്നു.