2021 ചര്‍ച്ച ചെയ്ത അഞ്ച് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാം? ഒന്നാമന്‍ പിണറായി തന്നെ

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (12:07 IST)
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ വര്‍ഷമാണ് 2021. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളും അടിയൊഴുക്കുകളും മാറിമറിഞ്ഞ വര്‍ഷമാണ് ഇത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട അഞ്ച് രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാമാണ്? നമുക്ക് നോക്കാം
 
1. പിണറായി വിജയന്‍ 
 
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് 2021 ലെ ചൂടേറിയ വിഷയം. പിണറായി വിജയന്റെ ഭരണത്തുടര്‍ച്ച ദേശീയ തലവും കടന്ന് ചര്‍ച്ചയായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ പോലും പിണറായി വിജയന്‍ സ്ഥാനം പിടിച്ചതും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമാണ്. 
 
2. കെ.കെ.ശൈലജ 
 
ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്താണ് ശൈലജ ശ്രദ്ധിക്കപ്പെട്ടത്. കോവിഡ് പ്രതിസന്ധിയില്‍ മികച്ച ഭരണം കാഴ്ചവെച്ച ആരോഗ്യമന്ത്രിയായി ശൈലജ വാഴ്ത്തപ്പെട്ടു. അതേസമയം, രണ്ടാം പിണറായി മന്ത്രിസഭയില്‍ ശൈലജയ്ക്ക് സ്ഥാനം ലഭിക്കാതെ വന്നതും രാഷ്ട്രീയ കേരളം ചര്‍ച്ചയാക്കി. 
 
3.ആര്യ രാജേന്ദ്രന്‍ 
 
ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായ പേരായിരുന്നു ആര്യ രാജേന്ദ്രന്റേത്. തിരുവനന്തപുരം മേയറായി ആര്യ തിരഞ്ഞെടുക്കപ്പെട്ടതാണ് വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ കാരണം. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെയാണ് ആര്യ തിരുവനന്തപുരം നഗരത്തിന്റെ മേയറായി സ്ഥാനമേറ്റത്. 
 
4. കെ.സുധാകരന്‍
 
പിണറായി വിജയന്റെ എതിരാളിയായി കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് സുധാകരന്‍ ഉയര്‍ന്നുവന്നതിനും 2021 സാക്ഷ്യംവഹിച്ചു. കെപിസിസി അധ്യക്ഷനായി സുധാകരന്‍ എത്തിയതോടെ പിണറായി-സുധാകരന്‍ പോര് രൂക്ഷമായി. രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത പേരായിരുന്നു 2021 ല്‍ സുധാകരന്റേത്. 
 
5. രമേശ് ചെന്നിത്തല 
 
രാഷ്ട്രീയ ജീവിതത്തില്‍ രമേശ് ചെന്നിത്തല മറക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഷമായിരിക്കും 2021. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മുന്നില്‍ നിന്ന് നയിച്ചെങ്കിലും നാണംകെട്ട തോല്‍വി വഴങ്ങേണ്ടി വന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സ്ഥാനവും ചെന്നിത്തലയ്ക്ക് നഷ്ടമായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article