വിധി പുനഃപരിശോധിക്കുന്നതിനായി വിപുലമായ ബെഞ്ചിലേക്ക് വിടുകയാണ് കോടതി ചെയ്തത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ഖാൻവിൽക്കിറും, ഇന്ദു മഹൽഹോത്ര എന്നിവരാണ് കോടതി നിലപാടിനെ അനുകൂലിച്ചത്. ഇതിനായി വിശാല ബഞ്ച് രൂപീകരിക്കും.
മതത്തിന് വലിയ പ്രാധാന്യമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. നിലവിലെ വിധിക്ക് സ്റ്റേയില്ലാത്ത നിലപാടാണ് കോടതി സ്വീകരിച്ചത്. ശബരിലമയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ തന്നെ വിധി നിലനിൽക്കും. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു.
ചരിത്രപരമായ നിലപാടാണ് സുപ്രീം കോടതി ഈ വിഷയത്തിൽ സ്വീകരിച്ചത്. എന്നാൽ, കേരളത്തിൽ വമ്പൻ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സർക്കാർ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. തൽക്കാലം ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കണ്ട എന്ന തീരുമാനത്തിലാണ് സർക്കാർ ഇപ്പോൾ.