സംവിധായകന്‍ പത്മരാജന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 32 വര്‍ഷം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ജനുവരി 2023 (11:28 IST)
സംവിധായകന്‍ പത്മരാജന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 32 വര്‍ഷം. സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ തുടങ്ങി നിരവധി മേഖലകളില്‍ എല്ലാം തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് പത്മരാജന്‍. നിരവധി നോവലുകളും ചെറുകഥകളും അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. നക്ഷത്രങ്ങളെ കാവല്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് 27 വയസ്സായിരുന്നു പ്രായം. ആദ്യമായി സംവിധാനം ചെയ്ത സിനിമയായ പെരുവഴി അമ്പലത്തിന് പ്രമേയമായത് ഇതേ നോവല്‍ ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍